Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]
എന്ന് ഒന്ന് ശരിക്കും അന്വേഷിക്കൽ നല്ലത് ആണ് ഗുണ്ട ആണോ അതോ സംരക്ഷകൻ ആണോ എന്ന്... ഇനി അങ്ങോട്ട് ഇത് വരെ ഞാൻ കാണിച്ച ആ ക്ഷമ ഉണ്ടല്ലോ എന്റെ ബന്ധു ആണ് എന്ന ഒരു പരിഗണന അത് ഇനി ഉണ്ടാവില്ല...
ഫൈറൂസ നീ എങ്കിലും വിശ്വസിച്ചല്ലോ എന്നെ അത് മതി പിന്നെ... ഇനിയെങ്കിലും ഇവരോട് പറ നിന്റെ കെട്ടിയോൻ എങ്ങിനെ ഒക്കെ ആണ് നിന്നെ ദ്രോഹിച്ചത് എന്ന് ഏ ഷാഹിന ഒരു നിമിഷം അനുഭവിച്ചതിന്റെ നൂറ് ഇരട്ടി അവൻ നിന്നെ ദ്രോഹിച്ചു എന്ന് ഇവർ മനസ്സിലാക്കാൻ പോകുന്നില്ല എങ്കിലും പറഞ്ഞേക്ക്...
പെട്ടെന്ന് ഉമ്മ വന്നു എന്നെ കെട്ടിപിടിച് കരഞ്ഞു... ഉമ്മ ആകെ ഇല്ലാണ്ടായി പോയി മോനെ... ഒരേ കരച്ചിൽ ആയിരുന്നു.... സാരമില്ല ഉമ്മാ... പോട്ടെ. എനിക്ക് എന്റെ ഉമ്മയോട് ഒരു ദേഷ്യവും ഇല്ലാ... പക്ഷെ ഉമ്മാ ഇനി ഒരിക്കലും ഇവരുടെ ഇടയിലേക്ക് എന്നെ വിളിക്കല്ലേ.. മടുത്തു ഉമ്മാ എത്ര സ്നേഹത്തോടെ ബഹുമാനത്തോടെ ഇവരെ ഞാൻ നോക്കിയാലും പുച്ഛത്തോടെ അല്ലാതെ ഇവർ എന്നെ നോകിയിട്ടില്ല ഇനി ഇപ്പോൾ പെണ്ണ് പിടിയൻ കൂടി ആയ സ്ഥിതിക്ക്....
വേണ്ട ഇനി മോനെ ഉമ്മാ ഇവർക്കിടയിലേക് വിളിക്കില്ല
എന്തോ പറയാൻ തുടങ്ങിയ മജീദ്ക്കയോട് ഉമ്മാ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഇനി നീ ചിലക്കരുത് നിന്റെ സ്വഭാവം ഒക്കെ നിന്റെ അയൽ വക്കത് ഉള്ള പെണ്ണുങ്ങൾ പറഞ് എനിക്കറിയാം കക്കൂസിൽ ഒളിഞ്ഞു നോക്കുക പെണ്ണുങ്ങളെ അടി വസ്ത്രം കക്കുക എന്നിട്ട് എന്റെ മോനെ നിനക്ക് കുറ്റം പറയണം അല്ലെടാ എന്തെ തെളിവ് വേണോ
💬 Comments
View all comments