Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]
പ്രവർത്തി കാരണം കളയണോ ഇനി അവർക്ക് നിങ്ങളെ ഇഷ്ടം ആവും ഇനി അല്ലെ നിങ്ങൾക് അവരെ തിരുത്താൻ പറ്റുക...
വരണം എല്ലാം ശരിയാവും അല്ല ശരിയാക്കണം ഞാൻ പ്രതീക്ഷിക്കും നിങ്ങളെ
ഞാൻ വരാം പുതിയാപ്ലെ
എത്ര ആയാലും ആ ക്ഷണം സ്വീകരിക്കണം അല്ലെങ്കിൽ....
രാത്രി അങ്ങോട്ട് പോകണോ വേണ്ടേ എന്ന് ചിന്തിച് ഒരുമാതിരി അവസ്ഥ ആയിരുന്നു... ഫൈറു ഒരുപാട് തവണ വിളിച്ചു ഞാൻ എടുത്തില്ല
ടാ 8:30 ആയി നീ എവിടെ പുതിയാപ്ല നീ വരും എന്ന് പറഞ് ഇരിക്കുകയാ
9 മണി ആയപ്പോൾ വീണ്ടും മെസ്സേജ് ടാ പുതിയാപ്ല നിന്നെ കാത്ത് ഇരിക്കുകയാ..
ടി ഞാൻ പുറത്ത് ഉണ്ട് പക്ഷെ... വരാൻ ഒരു മടി ഇന്നലെ ഞാൻ വല്ലാതെ....
അത് വിട് നീ ഒന്ന് വാ മോനു ഷാഹിന ഒരു പത്ത് തവണ എന്നോട് വന്നു ചോദിച്ചു ഫാരിസ്ക വരുമോ എന്ന്
നീ ആ മറ്റേ മോളുടെ കാര്യം പറയണ്ട ഞാൻ നേരെ തിരിച്ചു പോകും അവളെ ഓർക്കുമ്പോൾ എനിക്കെന്റെ ഭ്രാന്ത് ഇളകും
ഇല്ലാ മിണ്ടുന്നില്ല നീ വാ
എങ്ങിനെയല്ലോ ഞാൻ ആ വീട്ടിന്റെ പടി കയറി
ബെൽ അടിച്ചപ്പോൾ
ഡോർ തുറന്നത് എല്ലാ പെൺ പടയും ചേർന്ന് ആണ്
ഫാരിസ്ക വന്നു....
എല്ലാരും ഒന്നിച് ആണ് പറഞ്ഞത്... ആദ്യമായി പെൺ പട എന്നെ നോക്കി ശരിക്ക് ചിരിച്ചു
പുതിയാപ്ല വന്ന് എന്നെ ഹഗ് ചെയ്തു അപ്പോൾ ഇതാണ് ഫാരിസ്ക ഇത്ര ലൂക്ക് പ്രതീക്ഷിച്ചില്ല....
ഞാനൊരു പാവം ആണ് പുതിയാപ്ലെ കൊല്ലരുത് ഞാൻ ചിരിച് കൊണ്ട്
💬 Comments
View all comments