Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]
വേണ്ട ഈ വേദന ഞാൻ സഹിക്കും കാരണം അത് കൊണ്ടാണ് എനിക്ക് ഫാരിസ്കയെ ഇങ്ങനെ കിട്ടിയത്....
ഷാഹി... നീ എന്താ ഇങ്ങനെ സംസാരിക്കുന്നത് ഈ ഒരു ടോൺ ശരിയല്ല കേട്ടോ...
അറിയില്ല ഞാൻ പറയുന്നത് ശരിയാണോ അല്ലെ എന്ന്...
പക്ഷെ ഇനി ഈ ഫാരിസ്ക ഇല്ലാതെ എനിക്ക് ആലോചിക്കാൻ വയ്യ ... ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്റെ ഫാരിസ്കയെ ആണ്.... എന്റെ മാത്രം.... അതും പറഞ് അവൾ എന്നെ ഹഗ്ഗ് ചെയ്തു..
ഷാഹി മാറ്.... ഇത് ശരിയല്ല നമ്മൾ ബന്ധുക്കൾ ആണ്... ഇങ്ങനെ ഉള്ള സംസാരം ഇനി വേണ്ട..നാളെ നല്ല ഒരുത്തന്റെ ഭാര്യ ആവേണ്ട പെണ്ണാ നീ...
ഭംഗി ഇല്ലാത്തത് കൊണ്ടാണോ അതോ മറ്റൊരുത്തൻ തൊട്ട പെണ്ണായത് കൊണ്ടാണോ...
.കണ്ണ് രണ്ടും നിറഞ് ഒഴുകുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട്...
ഷാഹി ഇവിടെ വാ... നമ്മൾക്ക് ഒന്ന് നടക്കാം കാന്റീനിൽ പോയി വരാം...
വേണ്ട എനിക്കൊന്നും വേണ്ട...
ഷാഹി വാ... നീ ഇപ്പോൾ ഒരുപാട് ടെൻഷനും.. സങ്കടവും... ഒക്കെ ആയി ഉള്ള ഒരു സമയം ആണ് നീ കേട്ടിട്ടില്ലേ..സന്തോഷിക്കുന്ന സമയത്ത് ഒന്നും കേറി ഏൽക്കരുത് സങ്കടപ്പെടുന്ന സമയത്ത് തീരുമാനം എടുക്കരുത് എന്ന്..
നിന്റെ മനസ്സ് ഒന്ന് ശാന്തം ആകാൻ സമയം കൊടുക്ക്... ഈ സമയം കടന്ന് പോകും ഷാഹി... ഇപ്പോളത്തെ നിന്റെ ചിന്തകൾ ഒക്കെ നാളെ കഴിഞ്ഞ് കുറച്ചൂടെ bold ആകും അത് വരെ ഒരു നേഴ്സ് ആയി ഞാൻ കൂടെ ഉണ്ട് അല്ല ഒരു ഫ്രണ്ട് ആയി ഞാൻ കൂടെ ഉണ്ട്..
പോരെ..
പക്ഷെ
💬 Comments
View all comments