Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]
കൈ പിടിച് വലിച് താഴേക്ക് നടന്നു... ചായ കുടിച് ഇറങ്ങാൻ നേരം അവൾ എന്റെ ഉമ്മയോട് പറഞ്ഞു ഉമ്മാ നാളെ ഇക്കയെ ഒന്ന് ഇങ്ങോട്ട് അയക്കണേ എന്റെ കമ്പ്യൂട്ടർ എന്തോ പ്രശ്നം അതൊന്ന് ശരിയാക്കി തരാനാ ഉമ്മാ ഒന്ന് ഉന്തി തള്ളി വിടണേ.... എനിക്ക് നാളെ കുറേ പണി ഉണ്ട്..... ഞാൻ അയച്ചോളാം മോളെ അവന്റെ ഒരു തിരക്ക്.... കാറിൽ കേറുമ്പോൾ ശാഹിയുടെ മെസ്സേജ് ഉണ്ടായിരുന്നു... കുടിക്കണമെങ്കിൽ വന്ന മതി... കൂടെ ഒരു സ്മൈലിയും നേരെ മരണ വീട്ടിലേക്ക് ആണ് പോയത്.... പന്തൽ വലിച് കെട്ടാനും കസേര നിരത്തി വെക്കാനും ഒക്കെ ഓടുന്നതിന്റെ ഇടയിലും... എന്റെ ചെവിയിൽ എന്റെ ഷഹാനയുടെ ശബ്ദം മാത്രം ആയിരുന്നു... എന്റെ മോനൂന് ഇനിയും തരാട്ടോ...ഞാൻ ഒറ്റയ്ക്ക് നിന്ന് ഇടക്ക് ചിരിച് പോകും... മാരണ വീട്ടിൽ ഒറ്റയ്ക്ക് നിന്ന് ചിരിച്ചാൽ ഉള്ള അവസ്ഥ അറിയാലോ എങ്ങനെയൊക്കെയോ അടക്കി മനസ്സിനെ.. കബർ അടക്കി കഴിഞ്ഞ്... വീണ്ടും അങ്ങോട്ട് തന്നെ ചെന്നു.... അപ്പോളാണ് ഷഹാനയും ഫൈറുവും ഒരുമിച്ച് സംസാരിക്കുന്നത് ഞാൻ കാണുന്നത്.... എന്നെ കണ്ടപ്പോൾ ഷഹാനയുടെ കണ്ണുകൾ തിളങ്ങി.. അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി ആരും കാണാതെ ചുണ്ട് കൂർപ്പിച് കിസ്സ് ചെയ്യും പോലെ കാണിച്ചു... കാലിന്റെ വിരൽ മുതൽ തല വരെ ഒരു തരിപ്പ് ആയിരുന്നു എനിക്ക്....പടച്ചോനെ ഏ ഷാഹി എന്താ ഓരോ ദിവസവും മൊഞ്ച് കൂടി വരികയാണല്ലോ.. ഇനി പ്രേമത്തിന്റെ ആവുമോ പക്ഷെ അടുത്ത നിമിഷം ഫൈറു വിനെ കണ്ടപ്പോൾ എന്തോ പോലെ അവൾ ഒറ്റ ദിവസം കൊണ്ട് പകുതി ആയ പോലെ.. ആകെ തളർന്ന മുഖം മരണ വീട്ടിലേക്ക് വിഷമത്തിന്റെ ആയിരം ഇരട്ടി അവളുടെ കണ്ണിൽ കാണാമായിരുന്നു.... കുറച്ച് കഴിഞ്ഞ് ഉമ്മ വന്നു പറഞ്ഞു നീ ഫൈറു വിനെ ഒന്ന് വീട്ടിൽ കൊണ്ട് ചെന്നാക്ക് അവൾക് എന്തോ വയ്യെന്ന് തോനുന്നു... ഞാൻ ഫൈറു വിനോട് വരാൻ പറഞ്ഞു.. ഞാൻ ഓട്ടോയിൽ പോയ്കോളാം.. എന്തിനാ നീ വെറുതെ... 😳 നിന്റെ തല.. വാടി ചെലക്കാതെ... ഞാൻ അവളേം കൂട്ടി കാറിൽ കയറി...
💬 Comments
View all comments