Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]
നേരെ കഫെയിലേക്ക് പോയി... ടാ നീ എങ്ങോട്ടാ....ഓഹ് എങ്ങോട്ട് ആണെന്ന് അറിയണം സാധാരണ കേറിയാൽ നീ എങ്ങോട്ടെങ്കിലും വണ്ടി വിട് എന്ന് പറയുന്ന ആള് ആണല്ലോ കഫെയിൽ പോകാം നിന്റെ ഇഷ്ടപ്പെട്ട latte കുടിക്കാം എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്... അവിടെ ചെന്നപ്പോൾ couple ക്യാബിൻ ഫ്രീ ആയിരുന്നു നേരെ അവിടെ ചെന്ന് ഇരുന്നു ഫൈറു എന്നെ നോക്കാതെ ഫോണിൽ നോക്കി ഇരുന്നു ഇവിടെ എന്താണ് വേണ്ടത് സർ രണ്ട് iced latte... രണ്ട് ബീഫ് ബർഗർ.. എനിക്ക് ക്യാപ്പുച്ചിനോ മതി.... ഏ... നിനക്ക് latte അല്ലെ ഇഷ്ടം latte ഇഷ്ടം പോയോ പല ഇഷ്ടങ്ങളും ഞാൻ മാറ്റാൻ പഠിക്കുകയാണ് ഇതും അതിൽ ഒന്ന്... അത്രേ ഉള്ളു.. ഞാൻ ഓപ്പോസിറ്റ് സീറ്റിൽ നിന്നും എഴുനേറ്റ് അവളുടെ അടുത്ത് ചെന്നിരുന്നു... എന്തെ നീ അവിടെ ഇരിക്ക്... ഞാൻ അവളോട് ചേർന്ന് തന്നെ ഇരുന്നു... ഫൈറു... എന്താ നിന്റെ മനസ്സിൽ.. പറ കുറച്ച് ദിവസം ആയി ഞാൻ കാണുന്നു.... ഇത്ര മാത്രം വേദനിക്കാൻ എന്ത് തീയാണ് നിന്റെ ഉള്ളിൽ ഉള്ളത്... അങ്ങിനെ ഒന്നും ഇ... അവളുടെ ശബ്ദം കണ്ണീരിൽ അടഞ്ഞു പോയി.. മുഖം എതിർ ഭാഗത്തേക്ക് തിരിച്ചു അവൾ ടവൽ കൊണ്ട് വായ പൊത്തി... ഞാൻ പിടിച് തിരിച്ചു നേരെ ഇരുത്തി.. പറ എനിക്കറിയണം എന്താ നിന്നെ വേദനിപ്പിച്ചത്.. പറ അൽപ നേരം എന്റെ കൈ അവളുടെ ഷോൾഡറിൽ നിന്ന് മാറ്റാൻ നോക്കിയെങ്കിലും അവസാനം അവൾ എന്റെ ഷോൾഡറിൽ വീണ് കരഞ്ഞു.... ഷഹാനയുടെ ഡോക്ടർ പറഞ്ഞ വാക്കുകൾ ആണ് ഓർമ്മ വന്നത് കരയട്ടെ തടയേണ്ട... കൊടുങ്കാറ്റും... പേമാരിയും പെയ്തൊഴിഞ്ഞു... ഒരു നേർത്ത കാറ്റ് പോലെ നൊമ്പരം മാത്രം വീശുന്നുണ്ട്... അവളെ പിടിച് നേരെ ഇരുത്തി... ഇതാ ഇത് കുടിക്ക്... മതി എന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു ഞാൻ അത് കുടിപ്പിച്ചു.. ബർഗറും കഴിപ്പിച്ചു വാ നമ്മൾക്ക് ഒന്ന് നടക്കാം പുഴയുടെ സൈഡിൽ ഉള്ള കഫെ ആണ് ഞാൻ ഫൈരുവിനെ കൂട്ടി ചുമ്മാ നടന്നു... പറ ഫൈറു എന്താ നിനക്ക് പറ്റിയെ എന്നോട്
💬 Comments
View all comments