Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
കെട്ടി വച് ആ ചുവരിൽ ചാരി നിന്നു എന്താണ് അവളുടെ മനസ്സിൽ എന്ന് ഒരു എത്തും പിടിയും എനിക്ക് കിട്ടിയില്ല....
So you have two options അല്ലെ ഫാരി
ഷാഹി... പ്ലീസ്...
എനിക് മനസ്സിലാവുന്നുണ്ട് ഫാരി അവൾ നിന്നെ ഒത്തിരി കെയർ ചെയ്തിട്ടുണ്ട് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ കാലം നിന്നെ അവൾ സപ്പോർട്ട് ചെയ്തിട്ടുണ്ട്
പക്ഷെ ഒരാളുടെ ലൈഫിൽ രണ്ടിൽ ഏതായാലും കുഴപ്പമില്ല എന്ന രീതിയിൽ ഒരു പെണ്ണ് എത്തിച്ചേരുന്നതും വേദന തന്നെ ആണ്....
ഷാഹി.... നീ എനിക്ക് ജീവൻ ആയത് കൊണ്ടല്ലേ നിന്നോട് ഞാൻ ഇത് തുറന്ന് പറഞ്ഞത്...
മനസ്സിലായി ഫാരി... തീരുമാനം എടുക്കേണ്ടത് ഫാരി അല്ലെ ഞാൻ മാറി തരണം എന്നാണെങ്കിൽ...
അവൾ എന്നെ നോക്കി കണ്ണ് നിറഞ് ഒന്ന് ചിരിച്ചു
ബൈ ഫാരി...
ഷാഹി...
Bye.... ഞാൻ പോകുന്നു
ഞാൻ എഴുനേൽക്കാൻ പോയി..
വേണ്ട ഞാൻ പോയ്കോളാം ഇനി അങ്ങോട്ട് ഒറ്റയ്ക്ക് ആണ് നടക്കേണ്ടത് എങ്കിൽ ഇതൊരു ശീലം ആയിക്കോട്ടേ....
എല്ലാം നഷ്ടപ്പെട്ടവനെ പോലെ..... ഞാൻ ഇരുന്നു പോലെ അല്ല നഷ്ടപ്പെട്ടു... ആദ്യമായി എനിക്ക് പ്രണയം തന്നവൾ എനിക്ക് പെണ്ണിന്റെ ചൂട് തന്നവൾ... അവൾ പോയി
പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു ഞാൻ ആ മഴയത്ത് പോയി ഇരുന്നു.... ഒരുപാട് നേരം
പിന്നേ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു....
ഡ്രസ്സ് മാറ്റി ഷാഹിയുടെ വീട്ടിൽ പോയി ഫുഡ് എടുത്ത ശേഷം ഞാൻ ഷാഹി എവിടെ എന്ന് ചോദിച്ചു.....
അവൾ ഇന്ന് ഫസീലയുടെ വീട്ടിൽ നിക്കും എന്ന് പറഞ്ഞു.....
ഓഹ്.. എന്നാ ഞാൻ ഇറങ്ങട്ടെ
💬 Comments
View all comments