Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]
ഇത് തന്നെ ആണല്ലോ പറയുന്നേ...
ഞാൻ ഷാഹിനയെ ചാരി ഇരിക്കാൻ സഹായിച്ചു പക്ഷെ ഒന്നുകിൽ ഗ്ലാസ് അല്ലെങ്കിൽ ബന്ന് അതെ അവൾക് പിടിക്കാൻ പറ്റു മറ്റേ കയ്യിൽ നീഡിൽ ഇട്ടിട്ടുണ്ട് ഞാൻ ചായ പതിയെ അവളുടെ ചുണ്ടിൽ വച് കൊടുത്തു....
രണ്ട് തവണ കുടിക്കുമ്പോളേക്കും അവളുടെ കണ്ണ് നിറയാൻ തുടങ്ങി.... ഞാൻ ഇത്ര വേദനിപ്പിച്ചിട്ടും.....അതും പറഞ് വീണ്ടും വിതുമ്പാൻ തുടങ്ങി
മതി... നിർത്ത്... അത് കഴിഞ്ഞു... ഞാൻ അത് വിട്ടു
ഫാരിസ്ക.. ഇനി ഒരിക്കലും നേരത്തെ പറഞ്ഞ പോലുള്ള വാക്ക് പറയരുത്... ഞാൻ കാല് പിടിക്കാം
ഇല്ലാ.. പറയില്ല പോരെ ഞാൻ മരിച്ച നീ ധൈര്യമായി കാണാൻ വന്നോ...ഫസ്റ്റ് കാണാൻ നിനക്ക് അവസരം 😁
ആ കോമഡി വേണ്ടായിരുന്നു എന്ന് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി വീണ്ടും ഒരു കരച്ചിലും ഫാരിസ്ക അല്ലല്ലോ ഞാൻ അല്ലെ മരിക്കാൻ കൂടുതൽ യോഗ്യ എന്നൊരു ഡയലോഗ്
ദയവ് ചെയ്ത് ഒന്ന് നിർത്ത് മതി ഞാനൊരു ചളി അടിച് പോയി അതിൽ കേറി ഇനി ആടാൻ നിക്കണ്ട..
എനിക്കത് തമാശ അല്ല ഫാരി... നേരത്തെ അങ്ങിനെ പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി.... ഞാൻ കാല് പിടിക്കാം ആരുടെ മുന്നിൽ വച്ചും മാപ്പ് പറയാം....
ഷാഹി ഒന്ന് നിർത്ത് നീ എന്താ ഇങ്ങനെ ഇന്നലെ കണ്ട ആ പുലി പോലത്തെ പെണ്ണ് എവിടെ ഇത്ര സങ്കടപ്പെടാൻ ഒന്നും ഇല്ലാ... അങ്ങിനെ ഒരു മോശം ദിവസം ഉണ്ടായി അത് കഴിഞ്ഞു.... ഇവിടെന്ന് ഡിസ്ചാർജ് ആയി വീട്ടിൽ പോയാൽ ഇനി അടുത്ത കല്യാണത്തിന് കണ്ട കണ്ടു.... അപ്പോളേക്കും ഇതൊക്കെ മറക്കും..
ഒരു കാര്യം ചെയ്യ് നിന്റെ കല്യാണം കഴിഞ്ഞ നീയും നിന്റെ ചെക്കനും കൂടി ഒരു മന്തി വാങ്ങി തന്നാൽ എല്ലാം സോൾവ്... Deal or no deal... ഞാൻ ചിരിച് കൊണ്ട് അവളോട് ചോദിച്ചു....
മട്ടൻ മന്തി തന്നെ വാങ്ങി തരാം... Deal പക്ഷെ എനിക്ക് കല്യാണം ഒന്നും വേണ്ട..
ആ എന്നാൽ ഒരു 1 കൊല്ലം കഴിഞ്ഞ് കല്യാണം കഴിപ്പിക്കാം ഇപ്പോൾ മോള് ഈ ബന്ന് കഴിക്ക്.. ഞാൻ ചിരിച്ചു അവളും
അവൾ ബന്ന് തിന്നാൻ പോകുമ്പോൾ ആണ് ഞാൻ ശ്രദ്ദിച്ചത്... അവളുടെ മുടി മൊത്തം പാറി പറന്നിട്ട ഉള്ളത് ഇടക്ക് വായിലേക്ക് വരെ പോകുന്നു നല്ല നീണ്ട കറുത്ത മുടിയും ആണ് ഇവൾക്ക്....
💬 Comments
View all comments