Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
ഒരു ഡീലിന്റെ പിന്നാലെ ഒരുപാട് ആയി നടക്കുന്നു
അവർ കമ്പനിയിൽ എത്തി ഒന്ന് ഫ്രഷ് ആവാൻ പൊലും സമയം ഉണ്ടായില്ല നേരെ ചെന്ന് മീറ്റിംഗ് അറ്റൻഡ് ചെയ്തു ഭാഗ്യം എന്ന് പറയട്ടെ. ആ ഡീൽ ഒക്കെ ആയി അതെ ഞാൻ എന്റെ കമ്പനിയെ ഒരു വൻ കിട കമ്പനിയുമായി ഡീൽ ഉറപ്പിച്ചു ഇനി ഒരു 10 വർഷത്തേക്ക് വേറേ കച്ചവടം ഇല്ലെങ്കിലും ടെൻഷൻ ഇല്ലാതെ പോകാൻ എനിക്ക് പറ്റും
സാമ്പത്തിക പ്രശ്നം എന്ന എന്റെ കീറാ മുട്ടി ഇതോടെ അവസാനിച്ചു... എല്ലാരും പോയ ശേഷം ഞാൻ എന്റെ ആ കുഞ്ഞു ഓഫീസ് റൂമിൽ അഭിമാനത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...
പിന്നേ അവിടെ ഉള്ള സോഫയിൽ കിടന്ന് അറിയാതെ ഉറങ്ങി പോയി....
വൈകിട്ട് 8 മണി കഴിഞ്ഞപ്പോൾ ആണ് ഞാൻ ഉറക്കം ഉണർന്നത്... നോക്കുമ്പോൾ ഫോൺ ഓഫ് ആയിരുന്നു ഹോസ്പിറ്റലിലും ചാർജർ കൊണ്ട് പോവാത്തത് കൊണ്ട് മീറ്റിംഗ് കേറുമ്പോൾ തന്നെ 5% ആയിരുന്നു ചാർജ്
നേരെ വീട്ടിൽ ചെന്ന് ഉമ്മയോട് കാര്യം പറഞ്ഞു... ഉമ്മക്കും സന്തോഷം ആയി.. എത്ര ആയി എന്റെ മോന് കഷ്ടപ്പെടുന്നു,... അല്ലെടാ നിനക്ക് എന്താ ഫോൺ ഓൺ ചെയ്ത് വച്ചാൽ.....
ഉമ്മാ ചാർജ് തീർന്ന് ഓഫ് ആയി എന്തെ വിളിച്ചിരുന്നോ...
ഞാനല്ല.. ഫൈറു വന്നിരുന്നു അവൾ ഹോസ്പിറ്റലിൽ പോയി നിന്നെ കാണാത്തത് കൊണ്ട് ഇങ്ങോട്ട് വന്നു... അവൾക് എന്തേലും പ്രശ്നം ഉണ്ടൊ
എന്തെ ഉമ്മാ അങ്ങിനെ ചോദിച്ചേ...
ആകെ ക്ഷീണിച്ച പോലെ പെണ്ണ്... എന്നും കളിച് ചിരിച് നടക്കുന്നതല്ലേ ഇന്ന് എന്തോ വല്ലാതെ കണ്ടിട്ട് ഉമ്മാക്ക് എന്തോ പോലെ... നീ ഓൺ അവളെ കണ്ടിട്ട് ഹോസ്പിറ്റലിൽ പോയ മതി..
ഹോസ്പിറ്റലിലോ.... ഞാൻ ഇന്നലെ നിന്നില്ലേ ഉമ്മ പറഞ്ഞിട്ട് അതുമല്ല ഡിസ്ചാർജ് ആയില്ലേ അപ്പോൾ
ഇല്ലാ നിന്നെ വിളിച്ചിട്ട് കിട്ടണ്ടേ... അവൾക് വീണ്ടും എന്തോ ക്ഷീണം പോലെ അങ്ങിനെ ഡോക്ടർ ഇന്നും കൂടി കിടക്കാൻ പറഞ്ഞു....
തൊല്ല ആയല്ലോ ഞാൻ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് ഉറങ്ങാം എന്ന് വിചാരിച്ചതാ അല്ല അവളുടെ കസിൻസ് ഒക്കെ ഇല്ലേ...
ടാ.. മതിയാക് എന്തെ നീ ഇപ്പോൾ വല്ല്യ മുതലാളി കളിക്കാൻ ഒക്കെ തുടങ്ങിയോ.... മോൻ പോയി നിന്നാൽ മതി കുറച്ച് പൈസ വരുമ്പോളേക്കും ഉമ്മ പറയുന്നത് തട്ടാൻ തുടങ്ങിയോ...
ഞാൻ ഒന്നും പറഞ്ഞില്ല നേരെ പോയി കുളിച് ഫ്രഷ് ആയി ഡ്രസ്സ് എടുത്ത്
💬 Comments
View all comments