0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2737

ഇന്നലെ ഉറങ്ങാത്ത കൊണ്ട് എന്റെ ചാർജും തീർന്നു... അതോണ്ട് ഓഫീസിൽ കുറച്ച് നേരം ഉറങ്ങി പോയി... ഇതാണ് കാര്യം ഇനി പറ ഇജ്ജ് ഇപ്പോൾ ഒക്കെ ആണോ

മ്മ്മ്...

ഞാൻ കുറേ വിളിച്ചു നോക്കി... സ്വിച്ച് ഓഫ്‌ ആക്കി വച്ചു എന്ന് കരുതി ഫൈറു വന്നപ്പോൾ അവൻ വീട്ടിലും ഇല്ലാ എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു.... ഒരുപാട് കരഞ്ഞു... പിന്നേ എനിക്കെന്തോ വല്ലാതെ ക്ഷീണം ആയി...

അല്ല മോളെ എന്താ നിന്റെ ഉദ്ദേശം... നീ പറഞ്ഞ കാര്യങ്ങൾ ഒന്നും അങ്ങിനെ ശരിയാവില്ല അതൊക്കെ ഭാവിയിൽ ദോഷം ചെയ്യും... ഇപ്പോൾ നിനക്ക് അതൊന്നും മനസ്സിലാവില്ല...

അപ്പോൾ എന്നെ ഇഷ്ടം ആണോ...

ഷാഹി നീ പിള്ളേർ കളിക്കല്ലേ....

പറ ഫാരി... എന്നെ ഇഷ്ടം ആണോ അപ്പോൾ അവൾ എഴുനേറ്റ് എന്റെ അടുത്തേക് വന്നു പക്ഷെ അവളുടെ താഴെ ഉള്ള ചെരിപ്പിൽ തട്ടി വീഴാൻ പോയപ്പോൾ ഞാൻ അവളെ പിടിച്ചു....

ഷാഹി എന്നെ ചുറ്റി പിടിച്ചു.. എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... പറ ഇഷ്ടം ആണോ എന്നെ..

അപ്പോൾ ആണ് നേഴ്സ് കേറി വന്നത് ഒരു ഇൻജെക്ഷൻ ഉണ്ട്...

ഇപ്പോൾ വേണ്ട പിന്നേ വാ..ഷാഹി ആണ് പറഞ്ഞത്

അവൾ നേഴ്സ് ഉണ്ടെന്ന് പൊലും നോക്കാതെ അതെ പോലെ കെട്ടിപിടിച് പിന്നേം ചോദിച്ചു... പറ ഫാരി പ്ലീസ് എന്നെ ഇഷ്ടം ആണോ ഞാൻ പൊന്ന് പോലെ സ്നേഹിച്ചോളാം എന്റെ ഫാരിയെ ഒന്ന് പറ... അവൾ കരച്ചിലോടെ അത് തന്നെ പറഞ് കൊണ്ടിരുന്നു...

നേഴ്സ് ഇതൊക്കെ കണ്ട് തരിച്ചു നിന്നു

ഷാഹി അതൊന്നും ശരിയല്ല.. അടുത്ത ബന്ധുക്കൾ ആണ് നമ്മൾ..

പെട്ടെന്നു നേഴ്സ് അവളെ കയ്യിൽ പിടിച്ചു ടോ... അവന് ആലോചിക്കാൻ സമയം കൊടുക്ക്... പോരെ വാ.... രണ്ടാളും കുറച്ച് നേരം ആലോചിച് തീരുമാനിക്കാം

ഷാഹി അപ്പോൾ ആണ് ആ ഒരു ലോകത്ത് നിന്ന് പുറത്ത് വന്നത് ഇൻജെക്ഷൻ എടുത്ത് നേഴ്സ് പുറത്ത് വരുമ്പോൾ ഞാൻ പുറത്ത് ഉണ്ടായിരുന്നു....

പിന്നേ.. ഇത്രയൊക്കെ സ്നേഹിക്കുന്ന ആളെ വിടണ്ട കേട്ടോ... അവൾ ഉള്ളിൽ തട്ടി സ്നേഹിക്കുന്നത് ആണ്...

💬 Comments

View all comments