Chapter Title : എന്റെ മാത്രം മീനുട്ടി [ആൽബി]
കരച്ചിൽ ഉള്ളിലൊതുക്കുന്നത് പോലെ.
ഒരു മധുരപ്രതികാരം, ഒരു വേദന അവളുമറിയട്ടെ എന്ന് ഞാനും കരുതി.അത്രക്ക് ഇഷ്ട്ടായിരുന്നു, സ്നേഹിച്ചിരുന്നു ഞാൻ അവളെ.
പക്ഷെ ഇപ്പോൾ മാറ്റത്തിനൊത്ത് ജീവിക്കാൻ പഠിച്ചിരിക്കുന്നു.
കുറച്ചുനാളത്തെ ആശ്രമജീവിതം മനസ്സിനെ ഏത് സാഹചര്യത്തി
ലും പാകപ്പെടുത്താൻ എന്നെ സഹായിച്ചു.പിന്നിട്ട കാലങ്ങളിൽ ജീവിക്കാതെ,ഇന്നിൽ ജീവിച്ച്, നാളയെക്കുറിച്ച് ഒട്ടും തന്നെ ആകുലപ്പെടാതെ എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഞാൻ.ഇനിയും അത് മതി എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു.
രണ്ടാഴ്ച്ച കഴിഞ്ഞുകാണും.അന്ന് മീനൂട്ടിയെ കണ്ടതിൽ പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല.
അവളെ തേടിപ്പോവില്ല എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു.ഇനി ഒന്നിനും ഉത്തരം അറിയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.അവൾ ജീവനോടെയുണ്ടെന്നറിഞ്ഞത് തന്നെ ആശ്വാസം എന്ന് ഞാൻ കരുതി.
ഓരോന്ന് ആലോചിച്ചിരിക്കെ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു.സാധാരണ ഞാൻ എടുക്കാറില്ല.ഒന്ന് രണ്ടു വട്ടം അത് തുടർന്നപ്പോൾ ഞാൻ കാൾ അറ്റൻഡ് ചെയ്തു.
മാളവികയായിരുന്നു ഫോണിൽ. "അമ്മയെ,എന്റെ മീനൂട്ടിയെ ഒന്ന് ചെന്ന് കാണുമോ എന്ന്?"
റെസ്റ്റോറന്റിൽ കോൺടാക്ട് നമ്പർ എപ്പഴോ കൊടുത്തതായി ഞാൻ ഓർത്തു. അവിടെ ഇടക്ക് പോവാറുണ്ടെങ്കിലും മീനുവിനെ കണ്ടതിൽ പിന്നെ അതുവഴി പോകാതെയായി,ഫുഡ് ഓർഡർ ചെയ്തു വരുത്തുന്നതും നിർത്തി.
എനിക്കവളെ കാണണ്ട എന്ന് തീർത്തുപറഞ്ഞു.പക്ഷെ മാളു വീണ്ടും വീണ്ടും ശല്യമായപ്പോൾ ചെല്ലാമെന്നേറ്റു.എന്നെ കണ്ടതിൽ പിന്നെ മീനു മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല എന്ന് ഞാൻ
അവിടെ ചെന്നപ്പോഴാണറിഞ്ഞത്
.മാളു എന്നെ അകത്തേക്ക് ക്ഷണിച്ചു.
കുറച്ചധികം സമയമെടുത്തു ഒന്ന് മഞ്ഞുരുകിത്തുടങ്ങാൻ.
"ഞാൻ എന്ത് തെറ്റാ ചെയ്തേ?
എന്തിനാ എന്നെവിട്ടു പോയെ?
കാരണമറിയണം എനിക്ക്"ദീർഘ നേരത്തെ മൗനം വെടിഞ്ഞ ഞാൻ മാളവികയോട് ചോദിച്ചു.
എന്റെ
💬 Comments
View all comments