Chapter Title : എന്റെ മാത്രം മീനുട്ടി [ആൽബി]
ശബ്ദം കേട്ടതും ചടഞ്ഞു റൂമിലിരുന്ന എന്റെ പെണ്ണ് ഓടി ഹാളിലെത്തിയിരുന്നു.
"അത് തന്റെ ഇണയെ മറ്റൊരുത്തിയുമായി പങ്കിടാൻ ഇഷ്ട്ടമില്ലാത്തതുകൊണ്ട്.സ്വന്തം കുഞ്ഞുങ്ങളുടെയും പ്രാണനായി കരുതിയവന്റെയും ജീവൻ അപകടത്തിലാണെന്നറിഞ്ഞത് കൊണ്ട്."അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു.
"ആ മോഹനും രമൺദീപും ചേർന്ന് നടത്തിയ കളികളാണ് എല്ലാം.ഇയാൾക്ക് നാട്ടിൽ കോടികൾ മതിപ്പ് വിലയുള്ള ഭൂസ്വത്തുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരുടെ കുടിലബുദ്ധിയിൽ തോന്നിയ തന്ത്രം.സാമ്പത്തീകബാധ്യത മൂലം നട്ടംതിരിഞ്ഞിരുന്നവർക്ക് കിട്ടിയ
പിടിവള്ളിയായിരുന്നു നിങ്ങൾ.
വളക്കാൻ ഒത്തിരി ശ്രമിച്ച കഥ ഒക്കെ എനിക്കും അറിയാം, പക്ഷെ നിങ്ങൾ അതിൽ വീണില്ല.
അതിനിടയിലേക്കാണ് അമ്മ കടന്നുവരുന്നത്.നിങ്ങൾക്ക് അമ്മയെ മതി എന്നറിഞ്ഞപ്പോൾ പക അമ്മയോടായി.അവരുടെ പദ്ധതികൾക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു നിങ്ങൾക്ക് അമ്മയുമായുള്ള അടുപ്പം."
"പക്ഷെ അതിന് ഇങ്ങനെയൊരു ഒളിച്ചോട്ടം എന്തിനായിരുന്നു.
ഒന്നിച്ചു നേരിടായിരുന്നില്ലേ?അവൾക്ക് കൂടുതൽ സൗകര്യം ഉണ്ടാവട്ടെ എന്ന് കരുതിയല്ലേ?"
"അങ്ങനെയല്ലെന്റെ കുട്ടുസെ."
മീനുവാണ് അത് പറഞ്ഞത്. ഞാൻ അവളെയൊന്ന് നോക്കി. ആ നോട്ടം കണ്ട് തല കുനിച്ചു എങ്കിലും വിതുമ്പലോടെ അവൾ ബാക്കി പറഞ്ഞുതുടങ്ങി.
"നാട്ടിലിപ്പോൾ സാധാരണമായ കപ്പിൾ സ്വാപ്പിങ് ട്രൈ ചെയ്യാം എന്ന് പറഞ്ഞാ അവൾ എന്നെ ആദ്യം സമീപിച്ചത്.എനിക്ക് മറ്റു പുരുഷനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല എന്ന് തീർത്തുപറഞ്ഞു ഞാൻ, അപ്പൊ നിന്നെ അവൾക്ക് കൂടി പകുത്തുകൊടുക്കണം എന്നായി ഡിമാൻഡ്.അല്ലേൽ നിന്റെ പേര് ചീത്തയാക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണിയുടെ തുടക്കം.
എന്റെ മുൻഭർത്താവിനെവരെ അവരുടെ പക്ഷത്താക്കി.എന്റെ മാളുവിനെ എന്നീന്ന് അകറ്റാൻ ശ്രമിച്ചു.കുട്ടുസിന്റെ അമ്മയും എന്നെ അംഗീകരിച്ചു എന്നറിഞ്ഞ അവളുടെ വൈരാഗ്യം കൂടി.
ഒടുക്കം എന്റെ വയറ്റിൽ ഉരുവായ നമ്മുടെ കുഞ്ഞിനെയും അവൾ ലക്ഷ്യം വച്ചപ്പോഴാ നിവൃത്തി ഇല്ലാതെ ഞാൻ....."മീനുവിന്
💬 Comments
View all comments