0%

Chapter Title : എന്റെ മാത്രം മീനുട്ടി [ആൽബി]

Author : alby Read All Parts 842

ആ നോട്ടം കണ്ടിട്ടാവും "ഇവിടെ ഏത്ര കിളുന്ത് പെൺപിള്ളേരുണ്ട് എന്നിട്ടെന്തിനാ നീ കണ്ട മുതുക്കികളുടെ പിറകെ?"എന്ന് അവൾ ചോദിച്ചത്.

"പിന്നെ മാഡം കെട്ടിയത് ഇവിടെ കണ്ട കിളുന്ത് പയ്യനെ വല്ലോം ആണോ?ഒരു മുതുക്കനെയല്ലേ,
അതും അപ്പന്റെ പ്രായത്തിൽ. എന്തായാലും മീനുവിന് അത്രക്ക് ഇല്ല.പിന്നെ മേഡത്തിനെക്കാളും അവൾക്ക് ധാരാളമുണ്ട് എനിക്ക് അത് മതി.

പിന്നെ ഞാനൊരു ചുള്ളനിവിടെ നടന്നിട്ട് മാഡം ഒന്ന് മൈൻഡ് ചെയ്തോ?ഞാനും ഒരാണല്ലെ,
എനിക്കും കാണില്ലേ........? ഒരു സൂചന തന്നിരുന്നെങ്കിൽ........?
നമുക്കും &%₹#@%%₹#@അല്ലെ?"
എടുത്തടിച്ച പോലെ ഞാൻ ചോദിച്ചു.ആ ചോദ്യം പിന്നീട് എനിക്ക് തന്നെ വിനയായി.

അതിന്റെ ഫലമായി എല്ലാം അനുഭവിച്ചത് എന്റെ മീനുവും ജീവിതത്തിന്റെ നല്ല സമയം പാഴാക്കിയത് ഞാനുമായിരുന്നു.
*******
ഒന്ന് കാണണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ മീനുവിന്റെ വീട്ടിൽലെത്തിയത്.
ഒരുച്ചസമയമായിരുന്നു.ബെൽ കേട്ടതും ആള് വന്നു കതക് തുറന്നുതന്നു.കണ്ടാൽ തന്നെ അറിയാം വല്ലാത്ത ഗൗരവത്തിൽ ആണ് കക്ഷി,മുഖമൊക്കെ വലിഞ്ഞുമുറുകിയിരിക്കുന്നു.

കുറച്ചുസമയം ഒന്നും മിണ്ടിയില്ല. ഞാനും ഒന്നും ചോദിച്ചില്ല.അവൾ ഒന്ന് മുരടനക്കി,ഞാൻ എന്താ എന്ന് ചോദിച്ചു.

ആദ്യം ഇത്തിരി വെള്ളം കുടിക്ക് എന്ന് പറഞ്ഞുകൊണ്ട് ഫ്രിഡ്ജ് തുറന്ന് തണുത്തവെള്ളം ഗ്ലാസിൽ നിറച്ച് എനിക്ക് തന്നു."ഇയാള് ആ രമൺ ദീപിനോട് എന്തോ പറഞ്ഞു എന്ന് കേട്ടല്ലോ?" ഞാൻ വെള്ളം കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചത് കേട്ട് ഞാൻ വിക്കിപ്പോയി.

"അപ്പൊ അതിൽ സത്യം ഉണ്ട് അല്ലെ?"അവൾ വീണ്ടും പറഞ്ഞു.
ഞാൻ ഉരുകിപ്പോയി,തൊണ്ട വരണ്ടു.

"അവളെക്കാലും കൂടുതൽ എനിക്കെന്തൊക്കെയൊ ഉണ്ടല്ലേ. പിന്നെന്താ....ചുള്ളൻ ചെക്കനെ അവൾ മൈൻഡ് ചെയ്തില്ലല്ലെ, അത് നന്നായെ ഉള്ളൂ." അവൾ ഗൗരവം വിടാതെ പറഞ്ഞു.

💬 Comments

View all comments