Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]
എൻ്റെ കൈ ഏട്ടൻ്റെ കയ്യുമായി മുറുകെ പിടിച്ചു. അങ്ങനെ ഞങ്ങൾ ഉള്ളിലേക്ക് കയറി, ഹോട്ടലിൽ കുറച്ച് ആൾകാർ ഉണ്ടായിരുന്നു. അവർ ഞങ്ങളുടെ വേഷം കണ്ട് ഞങ്ങളെ തന്നെ നോക്കിയിരുന്നു.ഒഴിഞ്ഞ ഒരു ടേബിളിൽ പോയി ഞങ്ങൾ രണ്ടാളും ഇരുന്നു, അപ്പോഴും ഞങ്ങളുടെ കൈകൾ പരസ്പരം കെട്ടിപിടിച്ച് ഇരുന്നു. വെയിറ്റർ മെനു എടുത്ത് ഞങ്ങടെ നേരെ നീട്ടി, ഞങൾ സദ്യ കഴിക്കാൻ തീരുമാനിച്ചു.
അതും കഴിച്ച് ഞങ്ങൾ നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ആരും തന്നെ ഇല്ല . വീട് പൂട്ടി താക്കോൽ മറ്റിൻ്റെ അടിയിൽ ഉണ്ടായിരുന്നു. കതക് തുറന്ന് അകത്ത് കയറിയപ്പോൾ ഏട്ടൻ എന്നെ വാരിയെടുത്തു , എൻ്റെ കൈ ഞാൻ കഴുത്തിലൂടെ വട്ടമിട്ട് പിടിച്ച്. അങ്ങനെ എന്നെയും കൊണ്ട് ഏട്ടൻ , ഏട്ടൻ്റെ മുറിയിലേക്ക് പോയി.
കതക് തുറന്നപ്പോൾ മണിയറ ഒരുക്കിയിരുന്നു, നിറയെ മുല്ലപൂവകൊണ്ട് ബെഡ് അലങ്കരിച്ചിരുന്നു. എന്നെ ബെഡിൽ ഇരുത്തിയ ശേഷം ഏട്ടൻ വാതിൽ കുട്ടിയിട്ടശേഷം എന്നെ നോക്കി, ഒരു നവവധുവയി ഞാൻ അവിടെയിരുന്നു.
ഏട്ടൻ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു, എന്നിട്ട് എൻ്റെ അടുക്കൽ വന്നിരുന്നു. ഞങ്ങൾ ഒന്നും പറയാതെ ഇരുന്നു,പെട്ടെന്ന് ഏട്ടൻ എൻ്റെ കയ്യിൽ പിടിച്ചു, ഞാൻ ഏട്ടനെ നോക്കി. " ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്" എന്ന് ഏട്ടൻ എന്നോട് പറഞ്ഞു , ഞാനും ഇതിനായി ആണ് കാത്തത് എന്ന് പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു. "എടി ഭാര്യയെ ,നി ഇനി എൻ്റെയാണ് ,എൻ്റെ മാത്രം. ഇനി ഇതിൽ നിന്നൊരു തിരിച്ച് പോക്കില്ലെന്ന്" പറഞ്ഞു.
💬 Comments
View all comments