Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
നെയ്യ്‌ചോറ് കണ്ടാൽ കമ്മന്ന് വീഴുന്നവളാ ഇന്നെന്തോ മോൻ വരുമെന്നു പറഞ്ഞത് കൊണ്ട് തൊട്ടട്ടില്ല
ഞാൻ : ആഹാ...
സൽമ : ഓ പിന്നെ ഉണ്ടയാ, ഉമ്മയാണ് കമ്മന്ന് വീഴുന്നത്, നീ വാടാ കഴിക്കാൻ നോക്കാം
കൈ കഴുകി വന്ന് കഴിക്കാൻ ഇരിക്കുന്നേരം, നെയ്യ്‌ചോറ് വിളമ്പുന്ന റംലത്തിനെ നോക്കി
ഞാൻ : ആന്റി കഴിക്കുന്നില്ലേ?
റംലത്ത് : നിങ്ങള് കഴിച്ച് കഴിയട്ടെ
എന്ന് പറഞ്ഞ് റംലത്ത് ചിക്കൻ കറി വിളമ്പി
ഞാൻ : മം.. ഇതെന്താ ഇത്രയും ദൂരെ വന്ന് വീട് വാങ്ങിയത്
സൽമ : അന്ന് പറഞ്ഞില്ലേടാ ഇക്കയുടെ നിക്കാഹിന്റെ കാര്യം
ഞാൻ : ഓ.. അത്
റംലത്ത് : വിലക്കുറവിന് കിട്ടിയതല്ലേ മോനെ, അതാ പെട്ടെന്ന് വാങ്ങിയത്
ഞാൻ : മം...എന്നാലും ഈ ഒരു ഒറ്റ വീട് മാത്രമുള്ളല്ലോ ഇവിടെ
സൽമ : അതൊക്കെ ഇനി മാറും, പുതിയ പാലം വന്നട്ടുണ്ട്
ഞാൻ : എവിടെ?
സൽമ : ടറസ്സിൽ പോയാൽ കാണാം
റംലത്ത് : ആറ് മാസം മുൻപാ ആ പാലം വന്നത്, ഇപ്പൊ കുറേപ്പേര് വന്ന് ഇവിടെ സ്ഥലമൊക്കെ നോക്കി മേടിക്കുന്നുണ്ട്, അതുകൊണ്ട് സ്ഥലത്തിനൊക്കെ വിലയും കൂടി
ഞാൻ : മം... അല്ല അപ്പൊ ആ ബോട്ട്ജെട്ടി അവിടെയില്ലേ
സൽമ : ഓ ഉണ്ട്, അതിപ്പോ കാടു പിടിച്ച് കിടക്കുവാടാ
ഞാൻ : മം...
അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിന്നു, കൈയൊക്കെ കഴുകി വന്ന് ഹാളിൽ ഇരിക്കും നേരം സൽമയുടെ വാപ്പ ഉറക്കം കഴിഞ്ഞ് എങ്ങോട്ടോ പോവാനായി താഴേക്കു വന്നു, എന്നെ കണ്ടതും
മുഹമ്മദ് : ആ മോൻ എപ്പഴെത്തി?
ഞാൻ : കുറച്ചു നേരമായി അങ്കിൾ
മുഹമ്മദ് : ഭക്ഷണം കഴിച്ചോ?
ഞാൻ : ആ കഴിച്ചു
മുഹമ്മദ് : മം...
അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന റംലത്തിനെ നോക്കി
മുഹമ്മദ് : ഞാൻ ഇറങ്ങുവാ
എന്ന് പറഞ്ഞ് മുഹമ്മദ് പുറത്തേക്ക് പോയി, ഓട്ടോയുടെ ശബ്ദം കേട്ട്
ഞാൻ : വാപ്പ എവിടെ പോയതാ
സൽമ : ഓട്ടം
💬 Comments
View all comments