Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
ചെയ്യാതെ ഞാൻ സൽമയുടെ കൂടെ നടന്നു, കാറ്റു പോയ ബലൂൺ പോലെ മയൂഷ അവിടെയിരുന്നത് കണ്ട് എന്റെ മനസ്സൊന്ന് സന്തോഷിച്ചു, ഒരു ബാസ്‌ക്കറ്റും എടുത്ത് സൽമ അവളുടെ ഷോപ്പിംഗ് തുടങ്ങിയ നേരം പഴയ സ്റ്റാഫ് ഓരോരുത്തരും എന്നെക്കണ്ട് വന്ന് കുശലാന്വേഷണം നടത്തിക്കൊണ്ടിരുന്നു, പത്തിരുപതു മിനിറ്റ് കഴിഞ്ഞ് സൽമ വന്ന് എന്റെ കൈയിൽ പിടിച്ചുവലിച്ച് ബില്ലിംഗ് കൗണ്ടറിന്റെ അങ്ങോട്ട് കൊണ്ട് പോയി, മയൂന്റെ മുന്നിൽ പോയി നിന്നതും
ഞാൻ : നമുക്ക് അപ്പുറത്ത് നിൽക്കാടി
എന്ന് പറഞ്ഞ് ഞാൻ നീങ്ങാൻ നേരം, എന്നെ തടഞ്ഞ്
സൽമ : അവിടെ ആള് നിൽക്കുന്നത് കണ്ടില്ലേ മണ്ടാ...
അപ്പോഴേക്കും ബാസ്‌ക്കറ്റ് വാങ്ങി എന്നെ ഇടങ്കണ്ണിട്ട് നോക്കി മയൂഷ ബില്ല് അടിക്കാൻ തുടങ്ങി, ആ സമയം ബക്കറ്റും വൈപ്പറുമായി അങ്ങോട്ട് വന്ന
ലത : അല്ല ആരിത് അജുവോ... ഇത് എവിടെയാണ് കാണാനേയില്ലല്ലോ
ഞാൻ : ആ ചേച്ചി... ക്ലീനിങ്ങൊന്നും കഴിഞ്ഞില്ലേ ഇതുവരെ
ലത : ഓ പിന്നെ എന്ത് ക്ലീനിങ്, മോന് ഇപ്പൊ എന്താ പരിപാടി, പുതിയ എവിടെയെങ്കിലും ജോലിക്ക് കേറിയോ
ഞാൻ : ഏയ് ഇല്ല ചേച്ചി, നോക്കുന്നുണ്ട്
ലത : എന്നാ മോന് ഇങ്ങോട്ട് വന്നൂടെ, ആ പഴയ പോസ്റ്റ് ഉണ്ട്
സൽമയുടെ തോളിൽ കൈ കൈയിട്ട് മയൂനെ പൊളിക്കാൻ വേണ്ടി
ഞാൻ : ഓ വേണ്ട ചേച്ചി നമ്മളൊക്കെ ഇപ്പൊ പഴയതല്ലേ, പുതിയ ആളുകളൊക്കെ വരട്ടെ
അത് കേട്ട് മയൂഷ എന്നെയൊന്നു കലിപ്പിച്ച് നോക്കി, എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി
സൽമ : എന്താടാ...?
ഞാൻ : നിന്നോടല്ലാ...
അത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ലത : ഇതാരാ അജു ലൗവറാണോ ?
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് എന്റെ ഫ്രണ്ടാ ചേച്ചി...
ലത : മം എന്താ മോൾടെ പേര്
സൽമ : സൽമ
ലത : ആ കൊള്ളാലോ പേര്
അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കും നേരം അകത്ത് ക്യാബിനിൽ നിന്നും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിയാറു വയസ്സ് പ്രായം തോന്നുന്ന നല്ല
💬 Comments
View all comments