Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
വെളുത്തു തുടുത്ത ആവിശ്യത്തിന് വണ്ണവും പൊക്കവുമുള്ളവൻ എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഇറങ്ങി വന്നു, വന്നപാടെ അവന്റെ നോട്ടം സൽമയുടെ നെഞ്ചത്തായിരുന്നു, ഞങ്ങളെ നോക്കി മയൂന്റെ അപ്പുറത്തെ കൗണ്ടറിൽ ഇരിക്കുന്ന പെണ്ണിന്റെ അടുത്ത് ചെന്ന് എന്തക്കയോ സംസാരിച്ച് കൊണ്ട് അവൻ സൽമയെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നു, മയൂഷ ബില്ല് കൊടുത്തതും അത് വാങ്ങി
സൽമ : ഡിസ്‌കൗണ്ട് ഒന്നുമില്ലേ ചേച്ചി
മയൂഷ : ഡിസ്‌കൗണ്ട് ഇട്ടട്ടുണ്ട് മേഡം
സൽമ : പിന്നെ ഇതാണോ ഡിസ്‌കൗണ്ട്, ഡാ നീ ഒന്ന് പറയ്
അത് കേട്ട്
ലത : നമ്മുടെ അജുവല്ലേ മോളെ കുറച്ചു കൂടെ എന്തെങ്കിലും ചെയ്യ്
വീണു കിട്ടിയ അവസരം പോലെ മയൂന്റെ അടുത്തുവന്ന് നിന്ന് സൽമയുടെ കൈയിൽ നിന്നും ബില്ല് ചോദിച്ചു മേടിച്ച്
രാഹുൽ : ഡിസ്‌കൗണ്ട് ചെയ്തിട്ടുണ്ടല്ലോ മേഡം
ലത : സാറെ ഇത് ഇവിടെ നേരത്തെയുണ്ടായിരുന്ന കൊച്ചാ അർജുൻ
രാഹുൽ : ഓ... അർജുൻ അല്ലെ.. ഇവിടെ എല്ലാവരും പറയുന്നത് കേൾക്കാറുണ്ട്, ഐ ആം രാഹുൽ
എന്ന് പറഞ്ഞ് രാഹുൽ എനിക്ക് നേരെ കൈനീട്ടി, സൽമയുടെ തോളിൽ നിന്നും കൈ എടുത്ത് ഒരു ഷേക്കാൻഡ് കൊടുത്ത്
ഞാൻ : അർജുൻ..
സൽമയെ നോക്കി
രാഹുൽ : ഇത്...?
ഞാൻ : ഫ്രണ്ടാണ്...
സൽമക്ക് നേരെ കൈനീട്ടി
രാഹുൽ : ആ... എന്താ പേര്?
ഷേക്കാൻഡ് കൊടുത്ത്
സൽമ : സൽമ..
കൈയിൽ നിന്നും പിടി വിടാതെ
രാഹുൽ : സൽമ എന്ത് ചെയ്യുന്നു?
രാഹുലിന്റെ പിടുത്തം മാറ്റി കൈ വലിച്ച് വളിച്ച ചിരിയും കൊടുത്ത്
സൽമ : പ്രതേകിച്ചിപ്പൊ ഒന്നും ചെയ്യുന്നില്ല
സൽമയുടെ പ്രവർത്തിയും ആക്കിയുള്ള ഡയലോഗും കേട്ട് ചൂളിപ്പോയ രാഹുലിനെ കണ്ട് എനിക്ക് മനസ്സിൽ ചിരി വന്നു, ചമ്മല് മാറ്റാൻ വേഗം ലത ചേച്ചിയോട് ചൂടായിക്കൊണ്ട്
രാഹുൽ : ചേച്ചിയോട് പല പ്രാവശ്യം പറഞ്ഞട്ടില്ലേ കസ്റ്റമർ വരുമ്പോൾ ഇങ്ങനെ ബക്കറ്റും പിടിച്ച് ഷോപ്പിന് മുന്നിൽ വന്ന് നിൽക്കരുതെന്ന്
ലത : അല്ല ഇതെന്ത് പാട്
എന്ന് പറഞ്ഞ് പിറുപിറുത്തു കൊണ്ട് ലതചേച്ചി വേഗം ഉള്ളിലോട്ട് പോയി,
💬 Comments
View all comments