Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
മയൂന്റെ കൈയിൽ നിന്നും പേന വാങ്ങി ബില്ലിൽ പുതിയ എമൗണ്ട് എഴുതി സൽമക്ക് നേരെ നീട്ടി
രാഹുൽ : മാക്സിമം ഡിസ്‌കൗണ്ട് ഇട്ടിട്ടുണ്ട്
ബില്ല് വാങ്ങി സൽമ പൈസ കൊടുക്കും നേരം
രാഹുൽ : അർജുൻ ഇപ്പൊ വർക്ക് ചെയ്യുന്നുണ്ടോ
ഞാൻ : ഇല്ല..
രാഹുൽ : ജോബ് നോക്കുന്നുണ്ടോ
ഞാൻ : ഏയ് നോക്കുന്നില്ല
രാഹുൽ : ഓക്കേ...നോക്കുന്നെങ്കിൽ പറഞ്ഞാൽ മതി, ഞങ്ങൾ ന്യൂ ഷോപ്പ് ഒരണ്ണം കൂടി തുടങ്ങുന്നുണ്ട്
ഞാൻ : ആയിക്കോട്ടെ, ഡി കഴിഞ്ഞെങ്കിൽ പോവാം
എന്ന് പറഞ്ഞ് തിരിഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു, സാധനങ്ങൾ കവറിലാക്കി
സൽമ : ഞാനും വരുന്നെടാ
എന്ന് പറഞ്ഞ് സൽമ വേഗം വന്ന് എന്റെ കൈയിൽ പിടിച്ച് നടന്നു, പുറത്തേക്കിറങ്ങിയ നേരം
ചിരിച്ചു കൊണ്ട്
സൽമ : ചെറിയൊരു കോഴി അത്രേയുള്ളൂ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നിനക്കും മനസ്സിലായോ
തിരിഞ്ഞ് വായ് നോക്കി നിൽക്കുന്ന രാഹുലിനെ ചിരിച്ചു കാണിച്ച്
സൽമ : ഇതൊക്കെ എത്ര കണ്ടിരിക്കണു മോനെ
എന്ന് പറഞ്ഞ് സൽമ എന്റെ കവിളിൽ പിടിച്ച് വലിച്ചു, കൈ തട്ടിമാറ്റി
ഞാൻ : ആഹ്ഹ്.. കോപ്പേ...
സൽമ : നീ ഒന്ന് തിരിഞ്ഞു നോക്കടാ, അണ്ടി പോയ അണ്ണാൻ നിൽക്കുന്നത് കാണാം
ഞാൻ നോക്കിയതും രാഹുൽ വേഗം ക്യാബിനിലേക്ക് കയറിപ്പോയി, ബില്ലിംഗ് കൗണ്ടറിൽ ഇരുന്ന് മയൂഷ കലിപ്പോടെ നോക്കുന്നത് കണ്ട് മനസ്സിൽ ചിരിച്ചുകൊണ്ട് ഗോപാലൻ ചേട്ടനോടും വാസു ചേട്ടനോടും യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, ബൈക്കിൽ പോവുന്നേരം
സൽമ : ഡാ നിന്റെ വീട് ഇവിടെയല്ലേ?
ഞാൻ : ആ...
സൽമ : എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോവോ?
ഞാൻ : എന്തിന്?
സൽമ : ചുമ്മാ നിന്റെ വീടൊക്കെയൊന്ന് കാണാലോ
ഞാൻ : പിന്നെ കാണാൻ ഒന്നുമില്ല, ഒരു ചെറിയ വീടാണ്
സൽമ : എന്താടാ ഒന്ന് കൊണ്ടു പോടാ ജാഡ തെണ്ടി
ഞാൻ : തെണ്ടി നിന്റെ....
ചിരിച്ചു കൊണ്ട്
സൽമ : വാപ്പയല്ലേ ഞാൻ സഹിച്ചു, നീ നിന്റെ
💬 Comments
View all comments