Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
ഞാൻ : കൊച്ചിനെ കണ്ടില്ലല്ലോ ചേച്ചി
മായ : അവള് മുറിയിൽ കിടന്നുറങ്ങുന്നുണ്ട് അജു
ഞാൻ : പ്ലേ സ്കൂളിൽ ചേർക്കണമെന്ന് പറഞ്ഞിട്ട് എന്തായി?
മായ : ആ നോക്കുന്നുണ്ട്, അടുത്ത് എവിടെയെങ്കിലുമാണെങ്കിൽ അതല്ലേ നല്ലത്
ഞാൻ : ആ അതാവുമ്പോ ആന്റിക്ക് പോയ് കൊണ്ടുവരാലോ
മായ : ആ അതാണ്, എന്നാ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ കുറച്ചു നേരം കിടക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് മായ എഴുന്നേറ്റ് താഴേ മുറിയിലേക്ക് നടന്നു, നടന്നു പോവുന്ന മായയുടെ ബാക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്താ ഭംഗിയല്ലേ ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ
അത് കേട്ട്
സ്മിത : അയ്യേ... എന്തൊക്കെയാ ഈ പറയുന്നേ
സ്മിതയെ നോക്കി
ഞാൻ : എന്താ... ഞാൻ അതിന് വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ
എന്നെ നോക്കി
സ്മിത : നോക്കിക്കോ ഇത് ഞാൻ ആന്റിയോട് പറഞ്ഞു കൊടുക്കുമല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പറഞ്ഞോ എനിക്കെന്താ, പുരുഷന്മാർക്ക് ആസ്വദിക്കാനല്ലേ ദൈവം എല്ലാ സ്ത്രീകളേയും സൗന്ദര്യത്തോടെ സൃഷ്ടിച്ചിരിക്കുന്നത്
സ്മിത : പിന്നേ...കുന്തമാണ്
ചിരിച്ചു കൊണ്ട്
ഞാൻ : ദേ ഇപ്പൊ തന്റെ കാര്യം തന്നെയുടുക്കാം, ഈ ഡ്രെസ്സിൽ തന്നെ കാണാൻ എന്തൊരു ഭംഗിയാ
എന്റെ പുകഴ്ത്തലിൽ ഒന്ന് പൊങ്ങി, പുഞ്ചിരിച്ചു കൊണ്ട്
സ്മിത : അപ്പൊ വേറെ ഡ്രെസ്സിടുമ്പോഴൊന്നുമില്ലേ ഭംഗി
ഞാൻ : അങ്ങനെയല്ല, ഇതിൽ കുറച്ചു കൂടി ഭംഗിയുണ്ടെന്ന പറഞ്ഞത്
ഡ്രസ്സിലേക്ക് കണ്ണോടിച്ച്
സ്മിത : മം... സോപ്പ് സോപ്പ്
ഞാൻ : പിന്നെ എനിക്കെന്തിനാ തന്നെ സോപ്പിട്ടട്ട്, പോയ് കണ്ണാടി നോക്ക് അപ്പൊ അറിയാം
സ്മിത : ഹമ്...
ആ സമയം മുകളിലേക്ക് വന്ന
സാവിത്രി : ആ നിങ്ങള് ഇവിടെ ഇരിക്കുവായിരുന്നോ, മായ എവിടെ?
ഞാൻ : ചേച്ചി ഉറങ്ങാൻ പോവാണെന്ന് പറഞ്ഞ് താഴേക്ക് പോയല്ലോ
സാവിത്രി : ആണോ ഞാൻ കണ്ടില്ലേ അതാ
എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്തുള്ള ചെയറിൽ വന്നിരിന്ന്
സാവിത്രി : എന്താ രണ്ടു പേരും കൂടി ഒരു സംസാരം
സ്മിത :
💬 Comments
View all comments