Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]
ചെറിയ റൂമെങ്കിലും കിട്ടിയത്
സൗമ്യ : മം..
ബെന്നി : രണ്ട് ദിവസത്തേക്കല്ലേ മോളെ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്, പിന്നെ ഒരു ബെഡ് എക്സ്ട്രാ തരാന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളെന്ന അങ്ങോട്ട് ചെല്ലട്ടെ വേഗം ഫ്രഷായിക്കോ
ഷീല : പിന്നെ ഈ തണുപ്പതല്ലേ ഇനി കുളിക്കാൻ നിൽക്കുന്നത്
സൽമ : അത് തന്നെ
ബെന്നി : എന്നാ റെഡിയായിട്ട് നിന്നോ, ഞങ്ങള് വേഗം ഫ്രഷായിട്ട് വരാം
സൗമ്യ : ആ...
അത് കേട്ട് ഞങ്ങൾ മൂന്നും കൂടി നേരെ റൂമിലേക്ക് പോയ്, റൂമിലെത്തി ബാഗിൽ നിന്നും രണ്ട് കുപ്പി വാറ്റ് എടുത്ത് ടേബിളിൽ വെച്ച്
ബെന്നി : അർജുൻ അടിക്കുന്നില്ലല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്...
ബെന്നി : ഡാ മനു നിനക്ക് ഒരണ്ണം ഒഴിക്കട്ടെ
ഒന്ന് പരുങ്ങി കൊണ്ട്
മനു : രാത്രി മതി
ബെന്നി : അയ്യടാ...നിന്റെ മമ്മി അറിഞ്ഞാൽ എന്നെ ഭിത്തിയിൽ ഒട്ടിക്കും
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ എന്നാ കുളിക്കട്ടെ
ബെന്നി : ആ... അർജുൻ കുളിച്ചോ അപ്പോഴേക്കും ഞാൻ രണ്ടണ്ണം അടിച്ച് സെറ്റാവട്ടെ
ഞാൻ : മം...
എന്ന് മൂളിക്കൊണ്ട് ഞാൻ തോർത്തും മനു തന്ന സോപ്പും കൊണ്ട് ബാത്‌റൂമിലേക്ക് കയറി, കുളിയൊക്കെ കഴിഞ്ഞു വന്നതും ഒരു കുപ്പിയുടെ കാൽഭാഗം തീർത്ത് ബെന്നി കിറുങ്ങി ഇരിപ്പുണ്ട്, മനുവിനെ കണ്ടിട്ട് വല്യ കുഴപ്പമൊന്നും തോന്നുന്നില്ല എന്നാലും ഒരണ്ണം കീറിയിട്ടുണ്ട്, വിറച്ച് പല്ല് കടിച്ച് ഡ്രസ്സ് ഇടുന്ന എന്നെക്കണ്ട്
ബെന്നി : മനു നീ കുളിക്കുന്നില്ലേ?
മനു : ഞാനില്ല ഈ തണുപ്പത്ത്
ബെന്നി : അയ്യേ... ഇവനൊക്കെ
എന്നും പറഞ്ഞ് തോർത്തും എടുത്ത് ബെന്നി ബാത്‌റൂമിലേക്ക് പോയ്, ജീൻസും ബനിയനുമിട്ട് മനുവിനോട് പറഞ്ഞ് ഞാൻ റൂമിന് പുറത്തിറങ്ങി വലിയ വരാന്തയിലൂടെ സ്റ്റെപ്പിനടുത്തേക്ക് നടന്നു, ഇട്ടുവന്ന ഡ്രെസ്സിൽ തന്നെ വരാന്തയിൽ നിന്ന് കോടമഞ്ഞിലൂടെ കാഴ്ചകൾ കണ്ട് സംസാരിക്കുന്ന സൽമയുടേയും ഷീലയുടേയും അടുത്ത് ചെന്ന്
ഞാൻ : നിങ്ങള് ഡ്രെസ്സൊന്നും മാറ്റിയില്ലേ
സൽമ : ഓ എന്തിന് അഴുക്കൊന്നും ആയിട്ടില്ലല്ലോ
ഞാൻ : അയ്യേ...
💬 Comments
View all comments