Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
കയറി മയൂഷക്ക് ഒരു ' ഹായ് ' മെസ്സേജ് അയച്ചു ഇരുന്നു , ആറ് മണിയോടെ ഓഫീസ് റൂമിലേക്ക് വന്ന
റസിയ : ഒരാള് കാണാൻ വന്നട്ടുണ്ട്
ഞാൻ : എന്നെയോ?
റസിയ : ആ.. പുറത്ത് നിൽപ്പുണ്ട്
എന്ന് പറഞ്ഞ് റസിയ പോയി പുറകെ ഞാനും ഇറങ്ങി ' അതാരാവോ എന്നെ കാണാൻ ഇവിടെ വന്നിരിക്കുന്നത് ' ഷോപ്പിന് മുന്നിൽ ചെന്നതും ഇളംമഞ്ഞ നിറത്തിലുള്ള ചുരിദാർ ഇട്ട് വീണ അവിടെ നിൽക്കുന്നു അടുത്തേക്ക് ചെന്ന്
ഞാൻ : താനെന്താ ഇവിടെ?
വീണ : വെറുതെ ഈ വഴി വന്നപ്പോ കേറിയതാ കണ്ടിട്ട് കുറച്ചു ദിവസമായില്ലേ
ഞാൻ : കുറച്ചു ദിവസോ ഹമ് ഒരു മാസം കഴിഞ്ഞു
വീണ : ആഹാ.. ഭയങ്കര ഓർമ്മയാണല്ലോ
ഞാൻ : ഹ ഹ ഹ തന്റെ കാര്യമായതു കൊണ്ടല്ലേ ഓർമ്മ
വീണ : ഓഹോ..
ഞാൻ : എന്തായി പിന്നെ ലൈസൻസൊക്കെ കിട്ടിയോ?
വീണ : കിട്ടിയല്ലോ
എന്ന് പറഞ്ഞ് അവൾ ഒരു കീ എടുത്ത് കാണിച്ചു
ഞാൻ : ഏ..വണ്ടിയെടുത്തോ?
വീണ : എടുത്തല്ലോ
ഞാൻ : എന്നിട്ടെവിടെ?
എന്റെ ബൈക്കിനടുത്തു നിക്കുന്ന ബ്ലൂ കളർ വണ്ടിയിൽ കൈ ചൂണ്ടി
വീണ : ദേ..
വണ്ടിയുടെ അടുത്തേക്ക് ചെന്ന്
ഞാൻ : ആക്റ്റീവയോ.. കൊള്ളാലോ.. അപ്പൊ ചെലവുണ്ട്
വീണ : ആ.. തരാലോ
ഞാൻ : എപ്പൊ?
വീണ : ഇപ്പൊ
ഞാൻ : ആഹാ മം.. എന്നാ വാ ആ പാലത്തിന്റെ അവിടെയുള്ള തട്ടുകടയിൽ പോവാം
വീണ : തട്ടുകടയിലോ?
ഞാൻ : ആ എന്തേയ്?
വീണ : അവിടെ നിറയെ ആളുകളായിരിക്കില്ലേ?ഐസ്ക്രീം വല്ലതും പോരെ?
ഞാൻ : പിന്നേ...ഐസ്ക്രീം കഴിക്കാൻ, എന്നാ പിന്നെ എനിക്ക് ഇവിടെന്ന് കഴിച്ചൂടെ, ചെലവ് കൊടുക്കുന്നാളല്ല കഴിക്കുന്നാളാണ് തീരുമാനിക്കേണ്ടത്
വീണ : ഹമ്
ഞാൻ : ഇങ്ങനൊരു പിശുക്കി
വീണ : പോടോ ഞാൻ പിശുക്കിയൊന്നുമല്ല
ഞാൻ : അത് തന്റെ അമ്മ പറഞ്ഞല്ലോ
വീണ : തട്ടുകടയെങ്കിൽ തട്ടുകട താൻ വാ
💬 Comments
View all comments