Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
ആരോടാ ഈ പറയുന്നേ അവന്റെ കൂട്ടുകാരനല്ലേ താനും
ഞാൻ : അതിന്? ഞാനും അങ്ങനെയാ?
വീണ : എന്ന് ഞാൻ പറഞ്ഞില്ലല്ലോ, അങ്ങനെയാണെങ്കിൽ തന്റെ കൂടെ ഞാൻ ഇവിടെ വരോ
ഞാൻ : മം.. അവനെന്ത് ചെയ്തെന്നാ താൻ പറയുന്നേ
വീണ : അതിപ്പോ എവിടെ നിന്നാലും ഇങ്ങനെ നോക്കി നിക്കും
ഞാൻ : അതാണോ അത് പിന്നെ തന്നെ കാണാൻ നല്ല ലുക്കല്ലേ
വീണ : പോടോ
ഞാൻ : അതെന്താ ലുക്കല്ലേ?
വീണ : അതല്ലേ ഒരുമാതിരി നോട്ടവും ദേഹത്തു മുട്ടലും എനിക്കങ്ങോട് ചൊറിഞ്ഞു വരും
' ഇതിപ്പോ അവൻ കള്ളം പറയുന്നതാണോ അതോ ഇവള് കള്ളം പറയുന്നതാണോ, ഇവള് ഇതുവരെ മോശമായൊന്നും എന്നോട് പെരുമാറിയട്ടില്ല അവനാവുമ്പോ കുറച്ചു തള്ള് കൂടുതലാ, പക്ഷെ അവൻ വാസന്തിയുടെ കാര്യം പറഞ്ഞത് ശെരിയായിരുന്നു ' എന്നൊക്കെ മനസ്സിൽ വന്നുകൊണ്ടിരിന്നു
വീണ : ഡോ.. താനെന്താ സ്വപ്നം കാണുവാണോ?
ഞാൻ : ഏയ് ഇല്ല ഞാൻ അവനെക്കുറിച്ച് ഓർത്തതാ, അങ്ങനെ വരാൻ ഒരു വഴിയുമില്ല
വീണ : ആ.. എന്നാ ഞാൻ കള്ളം പറയുന്നതാ ഹമ്
കാലിയായ പ്ലെയ്റ്റ് വാങ്ങി കടയിലേക്ക് പോയി ഒരു കുപ്പി വെള്ളവും വാങ്ങി വന്ന് അവൾക്ക് കൊടുത്തു, കൈയും വായും കഴുകി തുടച്ച് കൊണ്ട്
വീണ : എത്രയായി?
ഞാൻ : എന്ത്?
വീണ : ക്യാഷ് കൊടുക്കണ്ടേ?
ഞാൻ : അതൊന്നും വേണ്ട താൻ വണ്ടിയെടുക്ക്
വീണ : ഏ.. അതെന്താ?
ഞാൻ : ഞാൻ കൊടുത്ത്
വീണ : എന്തിന് എന്റെ ചെലവല്ലേ താൻ എന്തിനാ കൊടുത്തത് മര്യാദക്ക് ക്യാഷ് മേടിച്ചോ
എന്റെ നേരെ പൈസയും നീട്ടി നിക്കുന്ന അവളോട്
ഞാൻ : ഇത് എന്റെ ചെലവാടോ താൻ പൈസ എടുത്ത് വെക്ക്
വീണ : എന്തിന്റെ ചെലവ്?
ഞാൻ : ഞാനൊരു ബൈക്ക് മേടിച്ചു അതിന്റെ
വീണ : ബൈക്കോ എവിടെ ഞാൻ കണ്ടില്ലല്ലോ
ഞാൻ : ഷോപ്പിൽ തന്റെ വണ്ടിയുടെ അടുത്ത് ഒരു ബൈക്ക് നിപ്പുണ്ടായില്ലേ
വീണ :
💬 Comments
View all comments