Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
എന്താ വേണ്ടത്?
വീണ : താൻ കഴിക്കുന്നത് തന്നെ എടുത്തോ
ഞാൻ : മം
റോഡ് ക്രോസ്സ് ചെയ്ത് കടയിൽ ചെന്ന് കുറച്ചു നേരം നിന്ന് തിരിച്ച് രണ്ട് പ്ലേറ്റുമായി വന്ന് ഒരു പ്ലെയ്റ്റ് അവൾക്ക് കൊടുത്ത്
ഞാൻ : നല്ല ചൂട് ദോശയും സാമ്പാറും ചമ്മന്തിയുമ്മാ
പ്ലെയ്റ്റ് വാങ്ങി വണ്ടിയിൽ ഇരുന്ന് ദോശ കഴിക്കുന്നതിനിടയിൽ
ഞാൻ : എങ്ങനുണ്ട്?
വീണ : മ്മ്.. കൊള്ളാം.. തനിക്കു ദോശയാ കൂടുതൽ ഇഷ്ടം?
ഞാൻ : ഏയ് അങ്ങനെയൊന്നുമില്ല എല്ലാം കഴിക്കും
വീണ : മം.. ഇവിടെ എപ്പോഴും വരാറുണ്ടോ?
ഞാൻ : ഇടക്കൊക്കെ രതീഷിന്റെ കൂടെ അവനാ ഈ കട കാണിച്ചു തന്നത്
വീണ : മം അല്ല അച്ഛൻ വിളിച്ചിരുന്നോ തന്നെ?
ഞാൻ : ഇല്ല എന്തേയ്?
വീണ : ഒന്നുല്ല അന്ന് നമ്പർ മേടിക്കുന്നുണ്ടായിരുന്നല്ലോ അതാ ചോദിച്ചത്
ഞാൻ : മം..ഷോപ്പിൽ ഇപ്പൊ വർക്കൊന്നുമില്ല വരുമ്പോ ഞാൻ വിളിച്ചേക്കാന്ന് പറഞ്ഞേക്ക്
വീണ : ഞാനൊന്നുമില്ല താൻ തന്നെ പറഞ്ഞാൽ മതി, എന്നിട്ട് വേണം ഇനി..
ഞാൻ : എന്താ അച്ഛനെ പേടിയാ?
വീണ : പേടിയൊന്നുമല്ല വെറുതെ എന്തിനാ,ഇനി തന്നെ എപ്പോ കണ്ടനൊക്കെ ചോദിക്കാൻ
ഞാൻ : ഓഹോ ചെലവ് തരാൻ വന്നപ്പോ കണ്ടെന്നു പറയണം
വീണ : പൊക്കോണം അവിടെന്ന്, ദേ ഇത് വേറെയാരോടും പോയി പറഞ്ഞേക്കല്ലേ
ഞാൻ : ഹ ഹ ഹ ഹ ഹമ്..
വീണ : പ്രതേകിച്ചു തന്റെ കൂട്ടുകാരനോടും
ഞാൻ : ഏ.. അതെന്താ ഒരു പ്രതേകിച്ച്
വീണ : ഹമ്.. ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : ആ.. പറയ്
വീണ : നല്ല അസ്സൽ കോഴിയാണ് തന്റെ കൂട്ടുകാരൻ
ഞാൻ : പിന്നെ.. വെറുതെ
വീണ : സത്യം…
ഞാൻ : അവനൊരു പാവമാണല്ലോ
വീണ : ഹമ് ഒരു പാവം, താൻ വിശ്വസിക്കേണ്ട അവനുള്ളപ്പോ മനുഷ്യന് വീട്ടിൽ ഒരു സ്ഥലത്തും ഇരിക്കാൻ കഴിയില്ല
ഞാൻ : ഹേയ്..ചുമ്മാ..
വീണ : ആ.. ഞാൻ
💬 Comments
View all comments