0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Author : RK Read All Parts 13K

വൈകി

എന്ന് പറഞ്ഞ് താക്കോലും കൊണ്ട് ഷോപ്പിലേക്ക് ചെന്നു, സ്റ്റാഫുകളൊക്കെ വന്നു തുടങ്ങി എന്നെ കണ്ട്

ഗോപാലൻ : വൈകിയല്ലോ അജു

താക്കോൽ ഗോപാലൻ ചേട്ടന്റെ കൈയിൽ കൊടുത്ത്

ഞാൻ : ആ ചേട്ടാ, വേഗം തുറന്നേക്ക്

ഷോപ്പ് ഓപ്പൺ ചെയ്ത് എല്ലാരും അകത്തു കയറി, ആ സമയം ഓടി കിതച്ചു വന്ന മയൂനെ കണ്ട്

ഞാൻ : നേരത്തെ ആണല്ലോ

ഷോപ്പിൽ കയറി വന്ന്

മയൂഷ : പോടാ...

ബില്ലിംഗ് കൗണ്ടറിൽ വന്നിരുന്ന്

മയൂഷ : മഞ്ജുവും ഭർത്താവും വന്നിരുന്നു

ഞാൻ : ആ ഓണമൊക്കെ അടിച്ച് പൊളിച്ചതിന്റെ ക്ഷീണം ആയിരിക്കും

മയൂഷ : അങ്ങനെ അടിച്ചു പൊളിയൊന്നും ഉണ്ടായിരുന്നില്ല, നിനക്കോ?

ഞാൻ : ഞാൻ ഗുരുവായൂർ പോയില്ലേ, മഞ്ജു പോയോ?

മയൂഷ : ആ.. ഇപ്പൊ ഇറങ്ങി കാണും

ഞാൻ : മം... എന്നാ ജോലി തുടങ്ങിക്കോ ഞാൻ ഓഫീസിൽ ഉണ്ടാവും

എന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് നടന്നു, ഉച്ചക്ക് രമ്യയുടെ വീട്ടിലേക്ക് ഇറങ്ങി, അവിടെ പോയിട്ട് വേണം വല്ലതും കഴിക്കാൻ, അവിടെ എത്തിയതും സാവിത്രിയും രമ്യയും മായയും ഇരുന്ന് ഭക്ഷണം കഴിക്കുന്നു, എന്നെ കണ്ടതും

മായ : വാ അജു വന്നിരിക്ക്

കൈ കഴുകി ടേബിളിൽ ഇരുന്ന എന്റെ മുന്നിൽ മല്ലി വന്ന് ഭക്ഷണം വിളമ്പി, കഴിക്കുന്നതിനിടയിൽ

മായ : അല്ല രമ്യ ഇവിടെ ഷോപ്പിൽ ഹോം ഡെലിവറിയൊന്നും ഇല്ലേ?

രമ്യ : അതൊക്കെ ഇവിടെ പ്രാക്റ്റിക്കൽ ആവോ?

മായ : പിന്നെ പുറത്തൊക്കെ എപ്പോഴേ തുടങ്ങി, ഇവിടെ വരാൻ അധികം താമസം

💬 Comments

View all comments