0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.3K

ദേഷ്യത്തിലാ, ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വന്നില്ല

അച്ഛൻ : ആ... ഞാൻ വരുന്ന വഴിക്ക് നമ്മുടെ സെക്യൂരിറ്റി ഗോപാലനെ കണ്ടിരുന്നു, അവര് ആ സൂപ്പർമാർക്കറ്റ് വേറെ ആർക്കോ വിറ്റന്ന്

അമ്മ : ആണോ...

അച്ഛൻ : നീ ചോദിക്കാനൊന്നും പോവണ്ട, അവന്റെ ജോലി പോയെന്ന അയ്യാള് പറഞ്ഞത്

അമ്മ : ജോലി പോയോ?

അച്ഛൻ : മം...അവന്റെ പോസ്റ്റിലേക്ക് വേറെ ആള് വരുന്നുണ്ടെന്ന്

അമ്മ : അതാണല്ലേ കാര്യം

അച്ഛൻ : നീ ഇനി ഇത് പോയി ചോദിച്ച് അവനെ വിഷമിപ്പിക്കാൻ നിക്കണ്ട, കേട്ടല്ലോ

അമ്മ : ആ ഞാൻ ഒന്നും മിണ്ടുന്നില്ല

പിറ്റേന്ന് രാവിലെ ഇനി എന്ത് ചെയ്യുമെന്നറിയാതെ ഫോൺ എടുത്ത് രതീഷിനെ വിളിച്ചു

ഞാൻ : നീ എവിടെയാ ?

രതീഷ് : ആശാന്റെ വീട്ടിൽ ഉണ്ടെടാ

ഞാൻ : വർക്കിലാണോ?

രതീഷ് : ആ ഒരു ചെറിയ വർക്ക്‌, നീ എവിടെയാ?

ഞാൻ : ഞാൻ വീട്ടിൽ ഉണ്ട്

രതീഷ് : ഇന്ന് പോയില്ലേ?

ഞാൻ : ഇല്ലടാ

രതീഷ് : എന്നാ ഇങ്ങോട്ടിറങ്ങടാ

ഞാൻ : മം ഇപ്പൊ വരാം...

കോൾ കട്ടാക്കി റെഡിയായി ഇറങ്ങും നേരം

ഞാൻ : അമ്മാ...ആ ജോലി ഞാൻ വിട്ടു

എന്ന് പറഞ്ഞ് വേഗം ബൈക്ക് എടുത്ത് ആശാന്റെ വീട്ടിലേക്ക് ചെന്നു, ഷെഡിന് പുറത്ത് ഒരു പഴയ അലമാര സ്പ്രേ പെയിന്റ് ചെയ്തു കൊണ്ടിരിക്കുന്ന രതീഷിനെ കണ്ട് അവന്റെ അടുത്തേക്ക് ചെന്ന്

ഞാൻ : ഡാ..

മുഖത്തു ചുറ്റിയ തുണി മാറ്റി

രതീഷ് : ആ

💬 Comments

View all comments