Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
നീ എത്തിയോ, കുറച്ചങ്ങോട്ട് മാറി നിൽക്ക് ഇല്ലേ ഡ്രസ്സ് മുഴുവൻ പെയിന്റാവും ഞാൻ ഇതൊന്ന് തീർത്തിട്ട് വരാം
ഞാൻ : മം...
പണി തീർത്ത് ബൈക്കിൽ കയറി ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്ന്
രതീഷ് : എന്താടാ ലീവ്?
ഞാൻ : ഏയ്... ഒന്നുല്ല
വാടി നിൽക്കുന്ന എന്റെ മുഖം കണ്ട്
രതീഷ് : സീൻ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറയടാ..
ഞാൻ : അതൊന്നുമില്ലടാ, ഞാൻ ആ ജോലി വിട്ടു
രതീഷ് : ഏ... എന്തിന്?
ഞാൻ : അവര് ആ ഷോപ്പ് വേറെയാർക്കോ വിറ്റു
രതീഷ് : ഓ... അതാണോ.. അപ്പൊ എല്ലാരുടേയും ജോലി പോവില്ലേ?
ഞാൻ : ആവോ അറിയില്ല
രതീഷ് : മം... ഇനിയെന്താ അടുത്ത പരിപാടി, വേറെ നോക്കുന്നില്ലേ?
ഞാൻ : ആ നോക്കണം
അവൻ പെയിന്റ് ചെയ്തു വെച്ച അലമാര നോക്കി
ഞാൻ : നീ കൊള്ളാലോ...ഇതൊക്കെ എങ്ങനെ പഠിച്ചു?
ടിന്നർ എടുത്ത് കൈയിലെ പെയിന്റൊക്കെ തുടച്ചു ചിരിച്ചു കൊണ്ട്
രതീഷ് : ജീവിച്ചു പോവണ്ടേണ്ടാ
ഞാൻ : വെൽഡിങ്, പ്ലബിങ്, പെയിന്റിംഗ് ഇനി എന്തൊക്കെയുണ്ട്
എന്നെ നോക്കി
രതീഷ് : എന്താ നിന്റെ ഉദ്ദേശം
ഞാൻ : അല്ല ഞാൻ നിന്റെ കൂടെ കൂടിയാലോന്ന് ആലോചിക്കുവായിരുന്നു
രതീഷ് : പിന്നേ വേറെ പണിയില്ല, നിനക്ക് ഇതൊക്കെ പറ്റോ
ഞാൻ : അതെന്താടാ ഒരു കൈ തൊഴിൽ പഠിക്കുന്നത് നല്ലതല്ലേ
രതീഷ് : അതൊക്കെ നല്ലതാ പക്ഷെ നിനക്ക്... നിനക്ക് ഇതിലും നല്ല ജോലിയൊക്കെ കിട്ടുമെടാ
ഞാൻ :
💬 Comments
View all comments