Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
കോളേജിൽ പോവാറില്ലേ നീ?
ഞാൻ : ഓ പോവുന്നുണ്ട്, മോർണിംഗ് ബാച്ച്
മയൂഷ : അതെന്താ മോർണിംഗ് ബാച്ചിലേക്ക് മാറിയത് ?
ഞാൻ : നല്ല ജോലി വല്ലതും കിട്ടാൻ
മയൂഷ : ഓഹോ... മം.. മഞ്ജുനെ വിളിക്കാറില്ലേ?
ഞാൻ : ഏയ്..
മയൂഷ : എന്തുപറ്റി?
ഞാൻ : കല്യാണമൊക്കെ കഴിഞ്ഞതല്ലേ ഇനി പഴയത് പോലെ വിളിക്കുന്നത് ശരിയല്ലല്ലോ, എന്തെങ്കിലും ഉണ്ടെങ്കിൽ അവള് വിളിക്കും
മയൂഷ : മം.. എന്നിട്ട് ക്ലാസ്സ് കഴിഞ്ഞ് എന്താ പരിപാടി?
ഞാൻ : ഓ എന്ത് പരിപാടി, ചുമ്മാ വീട്ടിൽ ഇരിക്കും
മയൂഷ : ആ കൊള്ളാം, വട്ട് പിടിക്കില്ലേ വെറുതെയിരുന്ന്
ഞാൻ : ആ ഇടക്ക്
മയൂഷ : ഹമ്...നീ ഭക്ഷണം കഴിക്കുന്നുണ്ടോ?
ഞാൻ : ഇല്ല..
ചിരിച്ചു കൊണ്ട്
മയൂഷ : ഞാൻ വാരിത്തരാടാ...
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കൊച്ചുള്ളത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല
മയൂഷ : വേണ്ടെങ്കിൽ വേണ്ട
ഞാൻ : മം..
ആ സമയം വാതിൽ തുറന്ന് റൂമിലേക്ക് കേറി വന്ന
അമ്മിണി : കഴിച്ച് കഴിഞ്ഞില്ലേ ഇത് വരെ?
മയൂഷ : ആ കഴിഞ്ഞു, അമ്മ ആ മരുന്ന് എടുത്ത് കൊച്ചിന് കൊടുക്ക്, ഞാൻ കൈ കഴുകിയേച്ചും വരാം
എന്ന് പറഞ്ഞ് മയൂ പ്ലേറ്റും കൊണ്ട് വാഷ്ബേസിനടുത്തേക്ക് പോയി, മരുന്ന് കൊച്ചിന് കൊടുത്തു കഴിഞ്ഞ്
അമ്മിണി : മോന്റെ വീട് എവിടെയാ?
ഞാൻ : ഇവിടുന്ന് കുറച്ചു പോണം ആന്റി ഒരു അരമണിക്കൂർ യാത്ര
അമ്മിണി : ആ... ബസ്സിനാണോ
💬 Comments
View all comments