Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
പറഞ്ഞ് വന്നപ്പോൾ ഞങ്ങള് അടുത്തടുത്തുള്ള നാട്ടുകാരാ ചേച്ചി, അപ്പൊ എവിടെയെങ്കിലും വെച്ച് കണ്ടു കാണും, ഇല്ലേ ചേച്ചി
എന്നെ നോക്കി
ഇന്ദു : ആ...
ഇന്ദുവിന്റെ അടുത്തിരുന്ന്
അഞ്ജു : ആണോ, ഡി എന്നാ ഒരു ദിവസം നമുക്ക് അജുന്റെ വീട്ടിൽ പോയാലോ, എനിക്കാണെങ്കിൽ അവിടത്തെ സ്ഥലമൊന്നും അറിയില്ല
ഞാൻ : വീട്ടിലേക്കോ, എന്തിന്?
അഞ്ജു : നീയല്ലേടാ വരാൻ പറഞ്ഞത്
ഞാൻ : ആ വന്നോ, പക്ഷെ വീട്ടിലേക്കൊന്നും വരണ്ട
അഞ്ജു : അതെന്താ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അവിടെ എല്ലാരും കാണില്ലേ ഒന്നും നടക്കില്ല, നമുക്ക് വേറെ എവിടെയെങ്കിലും കറങ്ങാൻ പോവാം
അഞ്ജു : മ്മ് കള്ളൻ, ഡി നീ വരോ
ഇന്ദു : എവിടെ?
അഞ്ജു : കറങ്ങാൻ പോവാൻ
ഞാൻ : ചേച്ചി വരും, ഇല്ലേ...
ഇന്ദു : മം...
അഞ്ജു : അടിപൊളി എപ്പഴാ അജു വരേണ്ടത്
ഞാൻ : അത് നിങ്ങള് തീരുമാനിച്ചിട്ട് വിളിച്ചാൽ മതി, എന്റെ നമ്പറ് ചേച്ചിയുടെ കൈയിലില്ലേ
അഞ്ജു : മ്മ്... വിളിക്കാം..
സ്ക്വാഷ് കുടിച്ചു തീർത്ത് ഗ്ലാസ് അഞ്ജുവിന് കൊടുത്ത്
ഞാൻ : ചേച്ചി എപ്പഴാ വീട്ടിൽ പോവുന്നത്?
കുടിക്കാതെ ഗ്ലാസും പിടിച്ചിരിക്കുന്ന ഇന്ദുവിനെ നോക്കി
അഞ്ജു : ഡി ചോദിച്ചത് കേട്ടില്ലേ
ഇന്ദു : കുറച്ചു കഴിഞ്ഞ് പോവും
അഞ്ജു : അവള് ഊണൊക്കെ കഴിച്ചിട്ടേ പോവോളു അജു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം... ഞാനും കുറച്ചു കഴിയുമ്പോ ഇറങ്ങും വേണമെങ്കിൽ ഒരുമിച്ച് പോവാട്ടോ
അഞ്ജു : ആ
💬 Comments
View all comments