Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]
പുറത്തേക്ക് വന്നു.
ഞാൻ : അച്ഛാ ഇത് ജാൻസിചേച്ചി സന്ധ്യചേച്ചിയുടെ കൂട്ടുകാരി
അച്ഛൻ : ആ.. വാ അകത്തോട്ടു കയറ്
ജാൻസിചേച്ചി അച്ഛനെ ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് വന്നു കവർ എന്റെയിൽ തന്നു. അച്ഛൻ പേപ്പർ വായന തുടർന്നു.കവർ ടേബിളിൽ വെച്ച്
ഞാൻ : അമ്മേ ദേ ജാൻസിചേച്ചി വന്നു
അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന
അമ്മ : ആ മോള് എത്തിയോ. മോള് ഇരിക്കട്ടോ കുറച്ചു പണിയും കൂടി ഉണ്ട്. അജു ചേച്ചിക്ക് കുടിക്കാൻ ചായ എടുത്ത് കൊടുക്ക്.
ജാൻസി : ഇപ്പൊ വേണ്ട ആന്റി ഞാൻ കുടിച്ചിട്ടാ ഇറങ്ങിയേ
അമ്മ : അതുപറഞ്ഞാ പറ്റില്ല ഒരു ഗ്ലാസ് ചായയെങ്കിലും കുടിക്ക്. അജു..
അമ്മ അടുക്കളയിലേക്ക് എന്നെ വിളിച്ചു. ഞാൻ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായയുമായി വന്ന് ജാൻസിചേച്ചിക്ക് കൊടുത്തു ചേച്ചി അത് മേടിച്ചു അവിടെ കസേരയിൽ ഇരുന്നു. അടുക്കളയിൽ നിന്ന്
അമ്മ : സാരിയിൽ മോളെ കാണാൻ നല്ല ചേലുണ്ട്
അപ്പോഴാണ് ഞാൻ ചേച്ചിയെ അടിമുടിയൊന്നു നോക്കിയത്.കസവു കോട്ടൺ സെറ്റ്മുണ്ട് സാരിയും പച്ച ബ്ലൗസുമാണ് ചേച്ചിയുടെ വേഷം ആ വേഷത്തിൽ ജാൻസിചേച്ചി കൂടുതൽ സുന്ദരിയായിരിക്കുന്നു. വയറു കാണാതിരിക്കാൻ പിന്നൊക്കെ കുത്തി വെച്ചട്ടുണ്ട്. ചൂട് ചായ ഊതി കുടിച്ചുകൊണ്ടിരിക്കുന്ന ജാൻസിചേച്ചിയെ ഞാൻ നോക്കിയിരുന്നു.
ജാൻസി : നീ ഇവിടെ ഉണ്ടായിരുന്നോ
രതീഷിനെ നോക്കി ജാൻസിചേച്ചി ചോദിച്ചു.ടി വിയിൽ നിന്ന് ശ്രെദ്ധ മാറ്റാതെ
രതീഷ് : ആ..
ജാൻസി : മുണ്ട് ഉടുത്തപ്പോ വലിയ ചെക്കനായാലോ നീ. അമ്മയുടെ ഗിഫ്റ്റാണോ
എന്നെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു.
💬 Comments
View all comments