Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]
ചേച്ചി
ജാൻസി : നീ ഇങ്ങ് വന്നേ
ഞാൻ വണ്ടിടെ അടുത്തേക്ക് ചെന്നു
ജാൻസി : എന്നെ കണ്ടാൽ അത്രേം വയസ്സ് പറയോ
ഞാൻ : ഒന്ന് പോ ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാ.
ജാൻസി : ആ അതല്ലേലും എനിക്കറിയാം എന്നെ കണ്ടാൽ അത്രേം പറയില്ലാന്നു
ചേച്ചി ചെറിയൊരു സങ്കടത്തോടെ പറഞ്ഞു
ഞാൻ : പിന്നെ പിന്നെ ആ മുഖം കണ്ടാൽ അറിയാം.
ജാൻസി : എന്തറിയാന്ന്?
ഞാൻ : മുഖം ദേ കാറ്റ് പോയ ബലൂൺ പോലെയായി.
ജാൻസി : പോടാ പട്ടി..
എന്നും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തുപോയി. വഴക്കിട്ടു പോയതാവോ ആ പോട്ടെന്ന് ഞാനും കരുതി. കോളേജ് വരെയുള്ള ആ യാത്രയിൽ ജാൻസിചേച്ചിയോടുള്ള അകൽച്ച അൽപ്പം കുറഞ്ഞത് പോലെ തോന്നി.
ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഷോപ്പിൽ എത്തി അകത്തേക്ക് കേറുന്നേരം റിയാസ് ഇക്ക (മാനേജർ )
റിയാസ് : ഡാ അജു നീ ബി. കോം അല്ലെ എടുത്തേക്കുന്നത്?
ഞാൻ : അതെ എന്താ ഇക്കാ?
റിയാസ് : നീയേ ഇനി സെയിൽസിൽ നിക്കണ്ട, ഇവിടെ ബില്ലിങ്ങിൽ ഇരുന്ന് കാര്യങ്ങളൊക്കെ പഠിക്ക്. വൈകുന്നേരം ഇപ്പൊ തിരക്ക് കൂടുതലാണ് ഇത്തയെ കൊണ്ട് ഒറ്റക്ക് കാര്യങ്ങൾ നടക്കണില്ല. പിന്നെ ക്രിസ്മസ്സിന്റെ തിരക്കും വരാറായി.
ഞാൻ : ശെരിയിക്കാ.
വന്ന് ആറുമാസത്തിനുള്ളിൽ ബില്ലിങ്ങിലേക്ക് പ്രമോഷൻ.ഞാൻ ബില്ലിങ് കൗൻഡറിൽ നോക്കുമ്പോ ജമീല ഇത്തയുടെ അടുത്ത് വേറെ ഒരു കൗണ്ടറും കൂടി സെറ്റ്ചെയ്യുന്നു. ജമീലിത്ത റിയാസിക്കയുടെ നാട്ടുകാരി തന്നെയാണ് കോഴിക്കോട്. ഒരു ബന്ധുവും കൂടിയാണ്. റിയാസിക്കയാണ് അവരെ കൊണ്ടുവന്നത്.
💬 Comments
View all comments