Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
കട്ടാക്കി ഞാൻ നേരെ രതീഷിന്റെ വീട്ടിലേക്ക് വിട്ടു, അവന്റെ വീട്ടിൽ എത്തിയതും മുറിയിൽ മൂടി പുതച്ച് പോത്തുപോലെ ഉറങ്ങുന്ന രതീഷിനെ ചവിട്ടി
ഞാൻ : നീ ഇതുവരെ എഴുന്നേറ്റില്ലേടാ കോപ്പേ
മുഖത്തെ പുതപ്പ് മാറ്റി ഉറക്കച്ചടവിൽ
രതീഷ് : നീ എന്താ ഈ രാവിലെ തന്നെ
ഞാൻ : ആഹാ അപ്പൊ ഇന്നലെ പറഞ്ഞ കാര്യം മറന്നോ
രതീഷ് : എന്താടാ?
ഞാൻ : മാങ്ങാത്തൊലി രാവിലെ കമ്പ്യൂട്ടർ എടുക്കാൻ പോവാന്ന് പറഞ്ഞതല്ലേ
രതീഷ് : ഓഹ് ഞാനത് മറന്നു
ഞാൻ : വേഗം റെഡിയാവ്
വളിച്ച ചിരിയിൽ
രതീഷ് : ഇപ്പൊ തന്നെ പോണോ, നല്ല ക്ഷീണം ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ
ഞാൻ : എന്റെ വായിന്ന് കേൾക്കൂട്ടാ നീ എഴുന്നേറ്റ് വാടാ കോപ്പേ
രതീഷ് : എന്നാ നീ ചെല്ല് ഞാൻ വന്നേക്കാം
എന്ന് പറഞ്ഞ് രതീഷ് പുതപ്പ് കൊണ്ട് മുഖം മൂടി കിടന്നു
ഞാൻ : ഹമ്... നീ എന്നാ ഒരു കാര്യം ചെയ്യ് വരുമ്പോ ഒരു പെട്ടിഓട്ടോയും വിളിച്ചോണ്ട് വാ
മുഖത്തെ പുതപ്പ് മാറ്റി
രതീഷ് : അതെന്തിനാ കൈയിൽ പിടിച്ചാൽ പോരേ
ഞാൻ : ടേബിളും ചെയറും നിന്റെ തലയിൽ വെക്കോ
രതീഷ് : ഓ അതും ഉണ്ടല്ലേ, ആ നീ വിട്ടോ ഞാൻ എത്തിയേക്കാം
എന്ന് പറഞ്ഞ് രതീഷ് വീണ്ടും പുതച്ചു മൂടി കിടന്നു
ഞാൻ : വേഗം എത്തിയേക്കണം പോസ്റ്റാക്കരുത്
കൈ ഉയർത്തി തംസപ്പ് കാണിച്ച്
രതീഷ് : ആ...
അവിടെ നിന്നും ഇറങ്ങി
💬 Comments
View all comments