Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
തിരക്കിലാണോ?
അടുക്കളയിൽ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ ഞങ്ങളെ തിരിഞ്ഞു നോക്കി, സൽമയെ കണ്ടതും
അമ്മ : ഇതാരാ മോനെ?
ഞാൻ : എന്റെ കൂടെ പ്ലസ്‌ട്യൂവിന് പഠിച്ചതാ അമ്മാ
പുഞ്ചിരിച്ചു കൊണ്ട്
അമ്മ : ആ....എന്താ മോൾടെ പേര്?
സൽമ : സൽമ
അമ്മ : ആ മോള് ഇരിക്കട്ടോ ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞ് അമ്മ കൈ കഴുകും നേരം
ഞാൻ : വാടി...
എന്ന് പറഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു, സോഫയിൽ വന്നിരുന്ന
സൽമ : അച്ഛൻ എവിടെ?
ഞാൻ : പണിക്ക് പോയടി
സൽമ : ആ... നീ ഇവിടെ പണിക്ക് പോവാതെ ചുമ്മാ കറങ്ങി നടപ്പല്ലേ
കസേരയിൽ ഇരുന്ന്
ഞാൻ : പോടീ പോടീ
സൽമ : അല്ല നീ കമ്പ്യൂട്ടർ കൊണ്ടു വന്നെന്ന് പറഞ്ഞിട്ട്, അത് എവിടെ?
ഞാൻ : ഓഹോ അപ്പൊ നീ അത് നോക്കി വന്നതാണോ
പുഞ്ചിരിച്ചു കൊണ്ട്
സൽമ : യെസ്...
ഞാൻ : ഹമ്... റൂമിലുണ്ട്
അപ്പോഴേക്കും കുടിക്കാൻ സ്‌ക്വാഷുമായി വന്ന് സൽമക്ക് കൊടുത്ത്
അമ്മ : മോൾടെ വീട്?
സൽമ : ഇവിടെന്ന് കുറച്ചു പോണം ആന്റി, ഇവനെ കണ്ടപ്പോ ഇങ്ങോട്ട് കേറിയതാ
അമ്മ : ആ... മോള് ഭക്ഷണം കഴിച്ചോ?
ഞാൻ : അവള് കഴിച്ചതാ അമ്മാ, എനിക്ക് എടുക്ക്
അമ്മ : ആ ഇപ്പൊ കൊണ്ടു വരാം
എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയതും, സ്‌ക്വാഷ് കുടിച്ചു കൊണ്ട്
സൽമ : അതെന്താടാ എനിക്ക് കഴിക്കാൻ തരില്ലേ
ഞാൻ
💬 Comments
View all comments