0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.2K

കാന്റീനിൽ ചെന്ന് അച്ഛനുള്ള കഞ്ഞി വാങ്ങി കൊടുക്കും നേരം വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം എടുത്ത് കെട്ടിയോന് കൊടുക്കുന്നത് കണ്ട്, എന്തെങ്കിലും മിണ്ടണമെന്നു കരുതി

ഞാൻ : ചേച്ചി ഫുഡ് കഴിച്ചോ?

എന്നെ നോക്കി

ഭാഗ്യലക്ഷ്‌മി : ഇല്ല

" അപ്പൊ മിണ്ടാനൊന്നും കുഴപ്പമില്ല " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്

ഞാൻ : പുറത്തു നിന്നാണോ കഴിക്കുന്നത്?

ഭാഗ്യലക്ഷ്‌മി : അല്ല, കൊണ്ടുവന്നട്ടുണ്ട്

ഞാൻ : മം...

എന്നോട് തിരിച്ചൊന്നും ചോദിക്കാത്തത് കൊണ്ട് പിന്നെ ഞാൻ അധികമൊന്നും മിണ്ടാൻ നിന്നില്ല, എന്നെ ദേഷ്യത്തിൽ നോക്കി ഭാര്യ വാരിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന കിളവനെ കണ്ട് " ഇങ്ങേരെന്താ ഇങ്ങനെ നോക്കുന്നത് " എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പതിയെ നടന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞ അച്ഛന് വേദനക്കുള്ള മരുന്നും ഉറങ്ങാനുള്ള മരുന്നും കൊടുത്ത് ഞാൻ താഴേക്ക് പോവുമ്പോൾ ഭാഗ്യലക്ഷ്‌മി ബെഡിന് താഴെയിരുന്ന് ഫുഡ് കഴിക്കുന്നുണ്ടായിരുന്നു, ഒൻപതു മണിക്ക് വാർഡിലേക്കുള്ള ഗേറ്റ് അടക്കുമെന്നു പറഞ്ഞതിനാൽ കുറച്ചു നേരം പുറത്തൊക്കെ കറങ്ങി നടന്ന് ഹോട്ടലിൽ കയറി ഒരു ബിരിയാണിയൊക്കെ കഴിച്ച് ഹോസ്പിറ്റലിലേക്ക് വരുന്നനേരം റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്

ഞാൻ : എന്താ ചേച്ചി ഇവിടെ നിൽക്കുന്നേ?

കൈയിലുള്ള പ്രിസ്ക്രിപ്‌ഷൻ കാണിച്ച്

ഭാഗ്യലക്ഷ്‌മി : ഈ മരുന്ന് മേടിക്കാനുണ്ടായിരുന്നു

ഞാൻ : അകത്ത് സ്റ്റോറുണ്ടല്ലോ

ഭാഗ്യലക്ഷ്‌മി : അത് നേരത്തെ പൂട്ടി

ഞാൻ : ആണോ.. എന്നാ താ ഞാൻ മേടിച്ചു തരാം

ഭാഗ്യലക്ഷ്‌മി : ഏയ്‌ അത് വേണ്ട,

💬 Comments

View all comments