0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.3K

ഞാൻ മേടിച്ചോളാം

ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ നിന്നും ചീട്ട് പിടിച്ചു വാങ്ങി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ചേച്ചി ഇവിടെ നിൽക്ക് ഞാൻ വാങ്ങിയേച്ചും വരാം

എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന എന്നോട്

ഭാഗ്യലക്ഷ്‌മി : പൈസ വേണ്ടേ?

തിരിഞ്ഞു നോക്കി

ഞാൻ : ഞാൻ മേടിച്ചോളാം

എന്ന് പറഞ്ഞു കൊണ്ട് റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പിൽ ചെന്ന് മരുന്ന് വാങ്ങി തിരിച്ചു വന്ന് ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ കൊടുത്ത്

ഞാൻ : ഇൻജെക്ഷനുള്ള മരുന്നാണല്ലേ

ഭാഗ്യലക്ഷ്‌മി : ആ... എത്രയായി?

ഹോസ്പിറ്റലിലേക്ക് നടന്ന്

ഞാൻ : ചേച്ചി വാ ഗേറ്റ് ഇപ്പൊ അടക്കും

എന്റെ പുറകേ നടന്ന്

ഭാഗ്യലക്ഷ്‌മി : പൈസ പറഞ്ഞില്ല

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ തന്നാൽ മതി

ഒന്നും മിണ്ടാതെ പുറകേ വരുന്ന ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന്

ഞാൻ : അവരെന്താ ഈ നേരത്ത് മേടിക്കാൻ പറഞ്ഞേ, കുറച്ചു നേരത്തെ പറഞ്ഞൂടെ

ഭാഗ്യലക്ഷ്മി : മകനോട് പറഞ്ഞിരുന്നതാണ്, മേടിക്കാൻ മറന്നു കാണും

ഞാൻ : ഓ...

ഭാഗ്യലക്ഷ്മി : മോന്റെ പേരെന്താ?

ഞാൻ : അമ്മ പറഞ്ഞിരുന്നല്ലോ, മറന്നോ?

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം..

ഞാൻ : അർജുൻ, ഇഷ്ട്ടമുള്ളവര് അജുന്ന് വിളിക്കും, ചേച്ചിയും അങ്ങനെ വിളിച്ചോ

ഭാഗ്യലക്ഷ്മി : മം

പിന്നെ ഒന്നും മിണ്ടാതെ ഹോസ്പിറ്റലിൽ എത്തി വാർഡിലേക്ക് കയറുന്നേരം സ്റ്റെപ്പിൽ നിന്ന്

ഭാഗ്യലക്ഷ്‌മി : ആൾടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കേണ്ട

ഞാൻ : അതെന്താ വഴക്ക് പറയോ...?

ഭാഗ്യലക്ഷ്മി : ഏയ്‌ എന്നോട് ആരും

💬 Comments

View all comments