Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
എങ്ങനെ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇങ്ങനെ...
അപ്പോഴേക്കും അമ്മ സ്റ്റെപ്പ് കയറി വരുന്നത് കണ്ട്
ഭാഗ്യലക്ഷ്മി : ആ ഇതല്ലേ അജുവിന്റെ അമ്മ
അമ്മയെ നോക്കി
ഞാൻ : ആ എത്തിയോ, എന്നാ പിന്നെ കാണാം ചേച്ചി
എന്ന് പറഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് ബാഗ് വാങ്ങി
ഞാൻ : അമ്മ എന്താ വൈകിയത്?
അച്ഛനടുത്തേക്ക് നടന്ന്
അമ്മ : രാവിലെ കഴിക്കാനുള്ളത് വെക്കണ്ടേ മോനെ
ഞാൻ : അതിവിടെ കാന്റീനീന്ന് വാങ്ങിയാൽ പോരായിരുന്നോ
അമ്മ : ആ നാളെ ഇനി അങ്ങനെ ചെയ്യാം
ഞാൻ : മം...ഞാനെന്ന പോണ്
അമ്മ : ആ...വൈകിയല്ലേ പിന്നെ ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഹേമയോട് പറഞ്ഞട്ടുണ്ട്, മോൻ വരുമ്പോ അതൂടെ മേടിച്ചോണ്ട് പോര്
ഞാൻ : ആ...
എന്ന് പറഞ്ഞു കൊണ്ട് വേഗം കുളിമുറിയിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി ഞാൻ ക്ലാസിലേക്ക് പോയി, ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽലെത്തി ഒരു കുളി പാസ്സാക്കി ബെർമൂഡയും വലിച്ചു കേറ്റി ഉറങ്ങാൻ കിടക്കും നേരം, രതീഷിന്റെ വിളി വന്നു, കോൾ എടുത്ത്
ഞാൻ : ആ പറയടാ
രതീഷ് : നീ എന്താടാ കോപ്പേ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് അറിയക്കാതിരുന്നേ?
ഞാൻ : നിന്നോടിതിപ്പോ ആര് പറഞ്ഞു?
രതീഷ് : ആശാന്റെ കെട്ടിയോള്
ഞാൻ : ഓ.. ബീനാന്റി പറഞ്ഞതാവും
രതീഷ് : എന്ത് പറ്റിയതാടാ?
ഞാൻ : ഷുഗറൊന്ന് ഡൗൺ ആയതാടാ വേറെ കുഴപ്പമൊന്നുമില്ല, അല്ല നീയിപ്പോ എവിടാ?
രതീഷ് : ചെറിയൊരു വർക്കുണ്ട്, നീ വീട്ടിലാണോ?
ഞാൻ
💬 Comments
View all comments