Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
: മം...
ബസ്സ് സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങിയ രഞ്ജിനിയെ നോക്കി
ഞാൻ : എനിക്കൊരു മിസ്സ്ഡ് കോൾ വിട്ടേക്ക്
രഞ്ജിനി : എന്തിന്?
ഞാൻ : വിളിക്കണ്ടേ
രഞ്ജിനി : വേണ്ട, ഞാൻ വരണില്ല
ഞാൻ : എന്നാലും വിട്ടേക്ക്
രഞ്ജിനി : പോടാ...
ഞാൻ : അയ്യേ കൊച്ചു വാവയാ ഇങ്ങനെ വഴക്കിടാൻ, മര്യാദക്ക് വിടാൻ നോക്ക്
രഞ്ജിനി : ഇല്ലെങ്കിൽ?
ഞാൻ : നല്ല ഇടി കിട്ടും
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ഹമ്...
എന്ന് മൂളിക്കൊണ്ട് ഫോൺ എടുത്ത് എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ വിട്ട്
രഞ്ജിനി : കിട്ടിയോ?
ഫോൺ എടുത്ത് നോക്കി
ഞാൻ : ആ.. അപ്പൊ പേടിയുണ്ട്
രഞ്ജിനി : പോടാ ഒന്ന്
ഞാൻ : മം എന്നാ വിട്ടോ
എന്ന് പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയ നേരം താക്കോല് ഊരിയെടുത്ത്
രഞ്ജിനി : ഇപ്പഴാ ഒരു കാര്യം ഓർമ്മ വന്നത്
ഞാൻ : എന്ത്? എന്തിനാ താക്കോല് എടുത്തത്
രഞ്ജിനി : അതേ കഴിഞ്ഞ ദിവസം നീ ഇതുപോലെ എന്നെ കൊണ്ടുവിട്ടിട്ട് പോവാൻ നേരം എന്തോന്നാ പറഞ്ഞത്?
ഞാൻ : ഞാൻ എന്ത് പറഞ്ഞു?
രഞ്ജിനി : ഒന്നും പറഞ്ഞില്ലേ?
ഒന്ന് പരുങ്ങി കൊണ്ട്
ഞാൻ : ആ അത് ചിലവ് വേണോന്നല്ലേ
രഞ്ജിനി : അത് മാത്രമല്ലല്ലോ
ഞാൻ : വേറെയെന്താ?
രഞ്ജിനി : ഓർമ്മയില്ലേ?
ഞാൻ : ഇല്ല
രഞ്ജിനി : ഒട്ടും ഓർമ്മയില്ല?
ഞാൻ : ഇല്ലന്നേ, ചേച്ചി
💬 Comments
View all comments