Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
കിടന്ന നേരം ഒഴിഞ്ഞ ബെഡിൽ കയറി മൊബൈലും കുത്തി ഞാനും കിടന്നു, രാവിലെ എഴുന്നേറ്റ് കാന്റീനിൽ ചെന്ന് ചായ കുടിച്ച് ഭാഗ്യലക്ഷ്മി പാലും മേടിച്ചു കൊടുത്ത് ഫോൺ നമ്പറും വാങ്ങി അമ്മ വന്ന നേരം ഞാൻ ക്ലാസിലേക്ക് ഇറങ്ങി, ക്ലാസ്സ് കഴിഞ്ഞ് പത്തു മണിയോടെ വീട്ടിൽ എത്തുമ്പോൾ ബ്ലൂ ക്യാൻവാസും ബ്ലാക്ക് ജീൻസും ലൈറ്റ് യെല്ലോ കോട്ടൺ ബനിയനും ഇട്ട് വീടിന്റെ മുന്നിൽ മദയാനയപ്പോലെ നെഞ്ചും തള്ളി വിരിഞ്ഞു നിൽക്കുന്ന സൽമയുടെ അടുത്ത് ബൈക്ക് നിർത്തി
ഞാൻ : നീ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തോടി പുല്ലേ
എന്റെ കൈയിൽ അടിച്ച്, അൽപ്പം ദേഷ്യത്തിൽ
സൽമ : എത്ര നേരമായട കോപ്പേ ഇവിടെ നിൽക്കുന്നത്, ഇപ്പഴാണോ വരുന്നത്
ബൈക്കിൽ നിന്നും ഇറങ്ങി വാതിൽ തുറന്ന് അകത്തു കയറി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എനിക്കറിയോ നീ ഇവിടെ രാവിലെ തന്നെ പെറ്റ് കിടക്കുവാന്ന്
അകത്തു കയറി
സൽമ : ഹമ്... നിന്റെ കെട്ടിയോളാണ് പെറ്റ് കിടക്കുന്നത്
ഞാൻ : ആയിക്കോട്ടെ, നീ ഇത് എപ്പൊ എത്തി?
സോഫയിൽ ഇരുന്ന് കാലുമ്മേൽ കാല് കേറ്റിവെച്ച്
സൽമ : അരമണിക്കൂറായി
ഞാൻ : നിനക്ക് വട്ടാണ്
എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് ചെന്ന് ബാഗ് വെച്ചിട്ട് വന്നതും
സൽമ : നീയല്ലേടാ പട്ടി പറഞ്ഞത് പത്തു മണിക്ക് മുന്നേ എത്തുമ്മെന്ന്
സൽമയുടെ വലതു വശത്തിരുന്ന് ഇടതു കൈ അവളുടെ തോളിലിട്ട്
ഞാൻ : അതിന്?
എന്റെ വയറ്റിൽ ഇടിച്ച്
സൽമ : പോടാ...
ഞാൻ : ആഹ്... ഇടിക്കുന്നോടി
💬 Comments
View all comments