0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 8.7K

കൊണ്ട്

ഞാൻ : അവന് ജോലിയുണ്ടെന്ന്, നാളെ വരാന്ന്

സൽമ : മം...

എന്ന് മൂളിക്കൊണ്ട് സൽമ എന്റെ മുതുകിൽ ചാരി മുഖം എന്റെ ഇടതു ഷോൾഡറിൽ വെച്ച് കണ്ണുകൾ അടച്ച് കിടന്നു, ബൈക്ക് ഹോസ്പിറ്റലിലേക്ക് കയറും നേരം

ഞാൻ : എഴുന്നേക്കടി...

എന്റെ ശബ്ദം കേട്ട് യാത്രയുടെ ആയുസ്സ് പെട്ടെന്ന് കഴിഞ്ഞ നിരാശയിൽ കണ്ണുകൾ തുറന്ന് നേരെയിരുന്ന

സൽമ : ഇത്ര പെട്ടെന്നെത്തിയോ?

ഞാൻ : എന്തേയ്? എത്തണ്ടേ...

സൽമ : മ്മ് വേണ്ടായിരുന്നു

ബൈക്ക് പാർക്കിങ്ങിൽ കയറ്റി നിർത്തി

ഞാൻ : ഹമ് ഇറങ്ങാൻ നോക്ക്

സൽമ ഇറങ്ങിയതും ബൈക്ക് സ്റ്റാന്റിട്ട് വെച്ച്

ഞാൻ : വാ...

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു, കവറും പിടിച്ച് ഓടി വന്ന് സൽമയും എന്റെ കൂടെ നടന്നു, വാർഡിൽ എത്തി അമ്മയും സൽമയും സംസാരിച്ചിരിക്കും നേരം കാന്റീനിൽ ചെന്ന് ചായയും കടിയും മേടിച്ചു കൊണ്ടുവന്ന് കൊടുത്ത് അപ്പുറത്ത് കിടക്കുന്ന കിളവന്റെ അടുത്ത് ആരെയും കാണാത്തത് കൊണ്ട്

ഞാൻ : ഇവിടെ ആരും വന്നില്ലേ?

അമ്മ : ആ ചെക്കന് ജോലിക്ക് പോവാൻ സമയമായെന്ന് പറഞ്ഞ് കുറച്ചു മുന്നേ ഇറങ്ങിയുള്ളു

ഞാൻ : ആ ബെസ്റ്റ്, അപ്പൊ ആ ചേച്ചിയോ?

എന്റെ ചോദ്യം കേട്ട് സൽമ എന്നെയൊന്നു ഇടങ്കണിട്ട് നോക്കി

അമ്മ : എത്താറായെന്ന ആ പയ്യൻ പറഞ്ഞത്

ഞാൻ : മം...അമ്മാവനൊക്കെ എപ്പൊ വരുമെന്ന് പറഞ്ഞോ?

അമ്മ : ഉച്ചക്ക് മുന്നേ എത്തോന്നാ പറഞ്ഞത്

ഞാൻ : നാളെയെന്നാ അമ്മ ഉച്ചക്കത്തെ ഭക്ഷണവുമായിട്ട് വന്നാൽ

💬 Comments

View all comments