0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 7K

വാപ്പ എന്നെ എപ്പൊ കണ്ട്

സൽമ : വൈകിട്ട് കണ്ടെന്നാ പറഞ്ഞത്

ഞാൻ : ആ അമ്മയെ ഓട്ടോ കയറ്റി വിടാൻ പോയപ്പോ കണ്ടതാവും

സൽമ : മം ആവും, എന്നിട്ട് എന്താ പരിപാടി?

സ്റ്റെപ്പ് മുകളിലേക്ക് തിരിയുന്ന ഭാഗത്ത്‌ ഇരുന്ന്

ഞാൻ : എന്ത് പരിപാടി, വെറുതെ ഇരിക്കുന്നു

ചിരിച്ചു കൊണ്ട്

സൽമ : വെറുതെ ഇരിക്കുന്നോ, അവിടെ നേഷ്‌സുമാരൊന്നുമില്ലേടാ വായ്യ് നോക്കാൻ

ഞാൻ : എവിടെന്ന്, മരുന്നിനു പോലും ഒരണ്ണം ഇല്ലടി

സൽമ : ഞാൻ അങ്ങോട്ട് വന്നോ?

ഞാൻ : എന്തിന്?

സൽമ : കമ്പനി തരാൻ

ഞാൻ : നീ..ഈ രാത്രി ഇങ്ങോട്ട് വരാൻ, ചുമ്മാ ഡയലോഗ് അടിക്കല്ലേ കോപ്പേ

സൽമ : ഹമ്.. എന്നാ ഇനി ഡിസ്ചാർജ് ചെയ്യുന്നേ?

ഞാൻ : രണ്ടു ദിവസം കഴിയട്ടേന്ന ഡോക്ടർ പറഞ്ഞത്

സൽമ : മം... എന്നാ ഞാൻ നാളെ ഇറങ്ങാം

ഞാൻ : എന്തിനാടി വെറുതെ, ഉമ്മ വീട്ടിൽ ഒറ്റക്കല്ലേ

സൽമ : ഓ പിന്നേ... ഉമ്മാക്ക് ഇപ്പൊ വല്യ കുഴപ്പമൊന്നുമില്ല, തിങ്കളാഴ്ച്ച ഷോപ്പ് തുറക്കണമെന്ന് പറഞ്ഞ് നടപ്പാണ്

ഞാൻ : ആഹാ, അപ്പൊ വേദനയൊക്കെ മാറിയോ?

സൽമ : അതല്ലേ പറഞ്ഞത്

ഞാൻ : മം.. നീ എപ്പൊ വരും?

സൽമ : രാവിലെ ഇറങ്ങാം, എനിക്ക് വേറെ പണിയൊന്നുമില്ലല്ലോ

ഞാൻ : രാവിലെ ഞാൻ ഉണ്ടാവില്ലടി

സൽമ : നീ എവിടെപ്പോണ്?

ഞാൻ : രാവിലെ ക്ലാസ്സിൽ പോവണ്ടേ

സൽമ : ഓ... പിന്നെ എപ്പൊ എത്തും നീ

💬 Comments

View all comments