Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി, വൈകുന്നേരം കാക്കക്കൂട്ടിൽ കല്ലിട്ട പോലെയുള്ള സംസാരം കേട്ടാണ് ഞാൻ ഉണർന്നത് വാതിൽ തുറന്ന് നോക്കിയപ്പോ ഹാളിലെ ടേബിളിന് ചുറ്റുമിരുന്ന് കൊണ്ട്
അയൽക്കൂട്ടത്തിലെ ലതയും രാജിയും പിന്നെ അമ്മയും ഹേമയും നല്ല വട്ടമേശ സമ്മേളനത്തിലാണ് ഉറക്കച്ചടവിൽ ബനിയനും ഇട്ട് കൊണ്ട് മുറിക്ക് പുറത്തിറങ്ങി
ഞാൻ : അമ്മാ ചായ
എന്റെ ശബ്ദം കേട്ട് എല്ലാരും നോക്കിയതും
രാജി : ആ ഉറക്കം കഴിഞ്ഞോ?
ഞാൻ : ഉറക്കം പോയ്
എന്നും പറഞ്ഞു കൊണ്ട് ഞാൻ ടി വിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്ത് ചെന്ന് സോഫയിൽ കിടന്നു, അൽപ്പം കഴിഞ്ഞ് ചായയുമായി വന്ന്
അമ്മ : മോന്റെ ഫോൺ അടിക്കണ്ടെന്ന് തോന്നുന്നു
എന്നും പറഞ്ഞ് അമ്മ പോയതും ചായയുമായി ഞാൻ നേരെ റൂമിൽ ചെന്ന് ഫോൺ എടുത്ത് നോക്കി, മായയാണ് വിളിച്ചത് കട്ടിലിൽ ഇരുന്ന് മായയെ തിരിച്ച് കോള് ചെയ്തതും കോൾ എടുത്ത്
മായ : തിരക്കിലാണോ അജു?
ഞാൻ : ഏയ് ഇല്ല ചേച്ചി വീട്ടിലാണ്
മായ : നാളെ എന്താ പരിപാടി?
ഞാൻ : ഒന്നുമില്ല
മായ : ക്ലാസ്സുണ്ടോ?
ഞാൻ : ആ ഉണ്ടല്ലോ ചേച്ചി, ക്ലാസ്സിൽ ചെറിയൊരു ക്രിസ്തുമസ് സെലിബ്രേഷനുമുണ്ട്
മായ : ഓ എപ്പൊ കഴിയും?
ഞാൻ : ഒരു പത്തുമണിയൊക്കെ ആവും, എന്താ ചേച്ചി?
മായ : നാളെ നമുക്ക് കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു, അതാ ചോദിച്ചത്
ഞാൻ : ആ അതിനെന്താ ക്ലാസ്സ് കഴിഞ്ഞ് ഞാൻ നേരെ അങ്ങോട്ട് വരാം
മായ :
💬 Comments
View all comments