0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 8.9K

കൈയിൽ പിച്ചിക്കൊണ്ട്

മഞ്ജു : എന്റെ ചേട്ടനെ വട്ടൊന്നുമില്ല

ഞാൻ : അയ്യോ വിടടി, ഞാൻ നിന്റെ ചേട്ടന്റെ കാര്യമല്ല പറഞ്ഞത് മൊത്തത്തിൽ പറഞ്ഞതാ

മഞ്ജു : അങ്ങനെ നീയിപ്പോ മൊത്തത്തിൽ പറയണ്ടാ, മര്യാദക്ക് വിളിക്കുമ്പോ ഫോൺ എടുത്തോണം

ഞാൻ : ആ എടുക്കാം വിട് വിട്

പിടിവിട്ട്

മഞ്ജു : ഹമ്...

കൈ തിരുമ്മി

ഞാൻ : ഓഹ്... നീ പോയ്‌ നഖം വെട്ടാൻ നോക്കട്ട, തൊലി പോയെന്ന് തോന്നുന്നു

മഞ്ജു : നന്നായിപ്പോയി ഹമ്...

അപ്പോഴേക്കും ഓഫീസിൽ നിന്നും വിളി വന്ന് മഞ്ജു അങ്ങോട്ട്‌ പോയ്‌, അൽപ്പം കഴിഞ്ഞ് സർട്ടിഫിക്കറ്റും വാങ്ങി വന്ന്

മഞ്ജു : പോവാടാ

എഴുന്നേറ്റ്

ഞാൻ : നീ വിട്ടോ ഞാൻ വന്നേക്കാം

മഞ്ജു : നിനക്കെന്താ ഇനി ഇവിടെ പരിപാടി വാടാ, അമ്മായിയേയും കാണാലോ

ശബ്ദം താഴ്ത്തി

ഞാൻ : അതാ ഞാൻ വന്നില്ലെന്ന് പറഞ്ഞത്

മഞ്ജു : എന്താ?

ഞാൻ : ഒന്നുല്ല, നടക്ക്

എന്ന് പറഞ്ഞു കൊണ്ട് നടക്കും നേരം

മഞ്ജു : അമ്മായി സൂപ്പർമാർക്കറ്റിലെ ജോലി വിട്ടെന്ന് പറഞ്ഞു

ഞാൻ : ആണോ..?

മഞ്ജു : ആ നിന്നോട് പറഞ്ഞില്ലേ?

ഞാൻ : ഏയ്‌ ഇല്ല

മഞ്ജു : ആ അവിടെയടുത്തു തന്നെ വേറെ ജോലി കിട്ടിയെന്നാ പറഞ്ഞത്, അല്ല നീ അമ്മായിയെ വിളിക്കാറില്ലേ?

ഞാൻ : എന്തിന്, നിന്നെ വിളിക്കാൻ സമയം കിട്ടുന്നില്ല പിന്നെയാ നിന്റെ അമ്മായിയെ

എന്നെ രൂക്ഷമായി നോക്കി കൊണ്ട്

മഞ്ജു : ഹമ്....

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ :

💬 Comments

View all comments