0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.2K

നോക്കിയാലും ടി വിയുടെ മുന്നിലല്ലേ, ഇപ്രാവശ്യമെങ്കിലും ജയിച്ച് കണ്ടാൽ മതിയായിരുന്നു

മനു : പിന്നെ മമ്മി പഴയ പത്താം ക്ലാസല്ലേ

എന്ന് പറഞ്ഞു കൊണ്ട് ഗ്ലാസ്‌ ഡോർ തുറന്ന് ഒരു പപ്പ്‌സും എടുത്ത് കടിച്ചു കൊണ്ട് കൗണ്ടറിന് പുറത്തിറങ്ങി ഉരുണ്ട് ഉരുണ്ട് വീട്ടിലേക്ക് പോവുന്ന മനുവിനെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഷീല : പോടാ...നിന്റെ ചാച്ചനാണ് പത്താം ക്ലാസ്സ്‌, ഞാൻ പ്രീഡിഗ്രിയാണ്‌

എന്ന് പറഞ്ഞു കൊണ്ട് സൽമയുടെ കൈയിലുള്ള കവറ് നോക്കി

ഷീല : റെഡിയായോ മോളെ?

വേഗം കവറ് ഷീലക്ക് നേരെ നീട്ടി

സൽമ : ആ...

കവറ് വാങ്ങി തുറന്ന് നോക്കി

ഷീല : പൈസ വൈകിട്ട് പോരെ

സൽമ : ആ മതിയാന്റി

" ആ പയ്യൻ ഇവരുടെ മകനായിരുന്നോ, കണ്ടിട്ട് ഒരു ബന്ധവും ഇല്ലല്ലോ " എന്ന് വിചാരിച്ച് നിൽക്കുന്ന എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഷീല : ഇതാരാ? ഫ്രണ്ടാ..?

സൽമ : ആ ആന്റി എന്റെ കൂടെ പ്ലസ്‌ ട്യൂവിന് പഠിച്ചതാ, അർജുൻ

ഷീല : മോൻ എന്ത് ചെയ്യുവാ?

ഞാൻ : ബി.കോം പഠിക്കുവാണ്

ഷീല : ആ...വാ എന്നാ വീട്ടിൽ കയറിയിട്ട് പോവാം

അത് കേട്ട് ഞാൻ സൽ‍മയെ തറപ്പിച്ച് നോക്കിയതും

സൽമ : ഏയ്‌ പിന്നെയാവാം ആന്റി, ഇവന് എവിടെയോ പോവാനുണ്ട് ഒരു കണക്കിനാ ഞാൻ വിളിച്ചു കൊണ്ട് വന്നത്

ഷീല : സൗമ്യയും കൊച്ചും വന്നിട്ടുണ്ട്

അത് കേട്ട പാതി വിടർന്ന എന്റെ മുഖം നോക്കി, പുഞ്ചിരിച്ചു കൊണ്ട്

സൽമ : ആഹാ

💬 Comments

View all comments