0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.2K

എപ്പൊ എത്തി?

ഷീല : ഇന്ന് രാവിലെ

സൽമ : ബെന്നി ചേട്ടനുമുണ്ടോ?

ആവേശത്തോടെയുള്ള സൽമയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കിയതും

ഷീല : മോന് അവിടെ തോട്ടത്തിൽ തിരക്കല്ലേ, ക്രിസ്തുമസിന് രണ്ടു ദിവസം മുൻപേ വരാന്നാ പറഞ്ഞിരിക്കുന്നത്

സൽമ : അപ്പൊ ഇപ്രാവശ്യം ക്രിസ്തുമസ് ഇവിടെയാണോ?

ഷീല : എന്നൊക്കെ പറയുന്നുണ്ട്, അറിയില്ല

സൽമ : അതെന്താ?

ഷീല : എവിടെയൊക്കെയോ ടൂറ് പോവാൻ രണ്ടും കൂടി പ്ലാനിടുന്നുണ്ട്, അതല്ലേ ഇത് വേഗം വേണമെന്ന് പറഞ്ഞത്

സൽമ : മം...

കവറും പിടിച്ച് കൗണ്ടറിന് പുറത്തിറങ്ങി

ഷീല : മക്കള് വാ...

എന്ന് പറഞ്ഞു കൊണ്ട് ബേക്കറിയോട് ചേർന്നുള്ള വലിയ പറമ്പിൽ പഴയ പ്രൗഡി നിലർത്തിയുള്ള ഓടിട്ട വലിയ വീട്ടിലേക്ക് ഷീല നടന്നു, ഷീലയുടെ പുറകേ നടക്കും നേരം

സൽമ : അങ്കിള് എന്തേയ് ആന്റി?

ഷീല : പറമ്പിൽ ഉണ്ട്, പശുക്കൾക്കുള്ള പുല്ല് ചെത്തുവാണ്

സൽമ : മം..

വീട്ടിലേക്ക് കയറി ലിവിങ് റൂമിലെ ടി വിയിൽ റെസ്‌ലീങ് കാണുന്ന മനുവിനെ നോക്കി, ദേഷ്യത്തിൽ

ഷീല : അതിന്റെ ഉള്ളിലേക്ക് കയറി ഇരിക്കാതെ പോയ്‌ കടയിൽ ഇരിക്ക് ചെക്കാ...

ഞങ്ങളെ തിരിഞ്ഞു നോക്കി എഴുന്നേറ്റ് ഷീലയെ ചീത്തയും പറഞ്ഞ് ബേക്കറിയിലേക്ക് മനു പോയതും, പുഞ്ചിരിച്ചു കൊണ്ട്

ഷീല : ഒരക്ഷരം പഠിക്കില്ലന്നേ, മക്കള് ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം

എന്ന് പറഞ്ഞു കൊണ്ട് ഷീല അകത്തേക്ക് പോയ്‌, അവിടെയുള്ള കസേരയിൽ ഇരുന്ന്

ഞാൻ : നീ ഇരിക്കുന്നില്ലേ?

എന്റെ അടുത്തുള്ള കസേരയിൽ

💬 Comments

View all comments