Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
എന്നാ ശരി നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയ് ചമ്മന്തി അരക്കട്ടെ
എന്നും പറഞ്ഞു കൊണ്ട് ശോഭ പോയതും എന്റെ മുന്നിലുള്ള കസേരയിൽ വന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
സുമംഗലി : ചുമ്മാതാ മോനേ, ചമ്മന്തിക്കൊന്നുമല്ല മോൻ ഏതാന്ന് അറിയാനുള്ള വരവായിരുന്നു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എനിക്കും തോന്നി
സുമംഗലി : മോനിപ്പോ ഒരുപാട് നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്?
ഞാൻ : ആ പത്ത് കഴിഞ്ഞതിൽ പിന്നെ വന്നട്ടില്ല
സുമംഗലി : മം.. സുധിയെ കാണാറുണ്ടോ,? അവനൊന്നും പറയാറില്ലേ അതാ ചോദിച്ചേ
ഞാൻ : ഏയ് ഇല്ല, രഞ്ജിനി ചേച്ചി ഇവിടത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോ എല്ലാവരേയും കാണാൻ തോന്നി അതാ ഞാൻ ഇറങ്ങിയത്, അവനിപ്പോ എന്താ ചെയ്യുന്നേ?
സുമംഗലി : ഓ ഇവിടെ എന്ത് വിശേഷം മോനേ, അവനാണെങ്കിൽ ചുമ്മാ തെക്ക് വടക്ക് നടക്കുവാണ്
ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിൽ തിരിഞ്ഞു നോക്കി, നിരാശയോടെ
സുമംഗലി : ഇങ്ങേരെ പോലെ ആവരുതെന്ന് കരുതിയാ ഇവിടെ ചേർക്കാണ്ട് അവനെ അവിടത്തെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചത്, എന്നിട്ട് വല്ല ഗുണവുമുണ്ടായോ അതുമില്ല അച്ഛനെ വെട്ടിക്കുന്ന ടൈപ്പാണ് ഇപ്പൊ
തമിഴ് നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് വന്ന അവന്റെ അച്ഛൻ ഇവന്റെ അമ്മയെ കണ്ട് ഇഷ്ടത്തിലായി പെണ്ണും കെട്ടി ഇവിടെയങ്ങ് കൂടി, ഒരു കാലത്ത് ഈ കോളനി വാണിരുന്നത് ഇവന്റെ അച്ഛനും ഇപ്പൊ വന്ന ശോഭാന്റിയുടെ ഭർത്താവ് ഡ്രാക്കുള രവി ചേട്ടനും കൂടിയാണ് പൂച്ചക്കണ്ണുള്ളത് കൊണ്ടാണ് അങ്ങേരെ ഡ്രാക്കുള രവി എന്ന് വിളിക്കുന്നത് പിന്നെ സ്വഭാവവും ഏതാണ്ടൊക്കെ അതു പോലെ തന്നെയായിരുന്നു, സുധി
💬 Comments
View all comments