0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.8K

കയറി വാതിൽ അടച്ചു ആ സമയം പുറത്ത് ആർ എക്സ് ഹഡ്രട് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ നിന്നും

സുമംഗലി : അവൻ എത്തി മോനെ

അത് കേട്ട് ഞാൻ എഴുന്നേറ്റതും, ചുവന്ന് പഴുത്ത കണ്ണും പുക ഊതിവിട്ട കറുത്ത മലന്ന ചുണ്ടും നെറ്റിയിൽ ഒരേക്കറ് പോയ പാടും കട്ട മീശയും താടിയും മുടിയുമൊക്കെ നീട്ടി വളർത്തി ചെമ്പിപ്പിച്ച് കൈയിൽ രണ്ട് മൂന്ന് ചരടൊക്കെ കെട്ടി ഷർട്ടിന്റെ ബട്ടൺസൊക്കെ അഴിച്ചിട്ട് ഉള്ളിലുള്ള ബനിയനും കാണിച്ച് കൂളിംഗ് ഗ്ലാസും പിടിച്ച് അമ്മയുടെ അത്രയും തന്നെ ഉയരമുള്ള സുധി തനി കൂതറ ലുക്കിൽ അകത്തേക്ക് കയറിവന്ന് എന്നെക്കണ്ടതും, ഓടി വന്ന് എന്റെ വയറ്റിൽ ഇടിച്ച്

സുധി : നീയായിരുന്നോടാ മൈരേ?

ഇടി കൊണ്ട സുഖത്തിൽ അൽപ്പം പുറകോട്ട് നീങ്ങി, വയറിൽ കൈവെച്ച്

ഞാൻ : ഓഹ്... എന്തോന്നാടാ... ഇത്?

വേഗം എന്നെ കെട്ടിപ്പിടിച്ച്, ചിരിച്ചു കൊണ്ട്

സുധി : വേദനിച്ചോ? സോറി സോറി

മദ്യത്തിന്റെ മണം വന്ന് അവനെ പിടിച്ചു മാറ്റി

ഞാൻ : അതല്ല, എന്ത് കോലമാണ് നിന്റെ?

കൂളിംഗ് ഗ്ലാസ്‌ മുഖത്തു വെച്ച്, പുഞ്ചിരിച്ചു കൊണ്ട്

സുധി : പൊളിയല്ലേ.. മച്ചാ..

" അസല് തറപ്പാണ്ടി തന്നെ " എന്ന് മനസ്സിൽ പറഞ്ഞ് ചിരിച്ചു കൊണ്ട്

ഞാൻ : മം... നല്ല കോലമാണ്

സുധി : അത് വിട്, നീ ഇത് എപ്പൊ വന്നു? വീട്ടിൽ ആരോ വന്നെന്ന് പിള്ളേര് പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത് നീയാണെന്ന് ഒട്ടും വിചാരിച്ചില്ല, എന്താ പരിപാടിയിപ്പോ? പഠിത്തം തന്നെയാണാ?

💬 Comments

View all comments