Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ഞാൻ : അതൊക്കെയുണ്ട്, ഏത് പിള്ളേര് പറഞ്ഞെന്നാ?
സുധി : നമ്മുടെ പിള്ളേരേ എല്ലാവരേയും നിനക്ക് പിന്നെ പരിചയപ്പെടുത്തി തരാം നീ ഇരിക്ക്, എന്താ പിന്നെ വിശേഷം? നിന്റെ കല്യാണം വിളിക്കാൻ വന്നതാണോ?
ഞാൻ : ഒന്ന് പോയേടാ... നീ ജീവനോടെ ഉണ്ടോന്ന് അറിയാൻ വന്നതാണ്
സുധി : എനിക്കെന്താ പ്രശ്നം, ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?
അപ്പോഴേക്കും ഓറഞ്ച് കളർ നൈറ്റിയും ധരിച്ച് മുറിയിൽ നിന്നും പുറത്തേക്ക് വന്ന രഞ്ജിനിയെ കണ്ട്
സുധി : അമ്മായിയാണോ പറഞ്ഞത്?
രഞ്ജിനി : ഞാനൊന്നും പറഞ്ഞില്ലേ
എന്നും പറഞ്ഞു കൊണ്ട് സുധിയെ തൊഴുത് കൊണ്ട് രഞ്ജിനി വേഗം അടുക്കളയിലേക്ക് പോയ്, ചായയുമായി വന്ന സുമംഗലിയെ നോക്കി
സുധി : തള്ളേ നിങ്ങളാണോ എന്നെക്കുറിച്ച് ആവിശ്യമില്ലാത്തത് പറഞ്ഞു നടക്കുന്നത്
ചായ കൊണ്ടുവന്ന് സുധിയുടെ കൈയിൽ കൊടുത്ത്, ദേഷ്യത്തിൽ
സുമംഗലി : ഞാൻ എന്തിനാ പറഞ്ഞു നടക്കുന്നേ, പത്രത്തിൽ വരുന്നതല്ലേ നിന്റെ വിശേഷം
എന്നും പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയത് കണ്ട്
സുധി : ഇവന് ചായ കൊടുത്തില്ലേ തള്ളേ..
എന്നും പറഞ്ഞു കൊണ്ട് ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി
സുധി : നീ കുടിയെടാ..
ഞാൻ : ഞാൻ കുടിച്ചെടാ ദേ..
ഗ്ലാസ് നോക്കി
സുധി : ഈ തൊലിഞ്ഞ നാരങ്ങ വെള്ളം കിട്ടിയുള്ളോ ഇവന് കൊടുക്കാൻ
അടുക്കളയിൽ നിന്നും
സുമംഗലി : ജ്യൂസ് കൊടുക്കാൻ നിന്റെ അച്ഛൻ ഇവിടെ സമ്പാദിച്ചു വെച്ചേക്കുവല്ലേ
അത് കേട്ട് വേഗം ഗ്ലാസ് താഴെവെച്ച് എഴുന്നേറ്റ്
സുധി : നീ വാടാ... നമുക്ക്
💬 Comments
View all comments