Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
പെണ്ണ് മാത്രം വലിയ മൈൻന്റൊന്നും ചെയ്തില്ല ഒടുക്കത്തെ ജാഡ .അങ്ങനെ ഒരു ദിവസം അവൾ H എടുക്കും നേരം മുട്ടും കുത്തി ദേ കിടക്കണ് താഴെ ചേച്ചിമാര് വേഗം ചെന്ന് പൊക്കിയെടുത്തു ചിരി വന്നെങ്കിലും കടിച്ചു പിടിച്ച് ഞാനും അങ്ങോട്ട് ചെന്നു ആള് നല്ല കരച്ചിലാണ് എന്നെ കണ്ടതും വേഗം കരച്ചിലൊക്കെ നിർത്തി നടക്കാൻ നോക്കുന്നുണ്ട് മുട്ടിടിച്ചു വീണതിനാൽ നടക്കാൻ പറ്റുന്നില്ല ചേച്ചിമാര് പിടിച്ച് കസേരയിൽ കൊണ്ടുപോയി ഇരുത്തി.അങ്ങോട്ടേക്ക് വന്ന
സജി : എന്ത് പറ്റി ഞാൻ : ഒന്ന് വീണതാ
കളിയാക്കിയുള്ള എന്റെ മറുപടി കേട്ട് അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി.
സജി : എന്നിട്ട് എന്തെങ്കിലും പറ്റിയോ?
കാല് കാണിച്ച് ഇരുന്ന് ചിണുങ്ങുന്ന അവളെ കണ്ട്
സജി : മോളെന്ന വീട്ടിൽ പൊക്കോ വേദനയൊക്കെ മാറിയിട്ട് വന്നാമതി ഇനി
എഴുനേറ്റ് നടക്കാൻ നോക്കിയ അവൾ അവിടെ തന്നെ ഇരുന്നു അത് കണ്ട്
സജി : ഡാ അജു ഈ കൊച്ചിനെ ഒന്ന് വീട്ടിൽ കൊണ്ട് പോയി ആക്കടാ ഞാൻ വന്നാൽ ഇവരുടെ ക്ലാസ്സ് മുടങ്ങും
ഞാൻ : ഞാനോ.. സജി : ആ.. നീ എന്റെ കാർ എടുത്തോ
അവളെ ഒന്ന് നോക്കി
ഞാൻ : എന്റെ കൂടെയൊക്കെ വരോ അതിന്? സജി : അതിനെന്താ മോള് പോവുലെ?
സജിയേട്ടന്റെ ചോദ്യം കേട്ട് അവിടെ ഇരുന്ന് അധികം ചമ്മാതെ വേഗം വീട്ടിൽ എത്താൻ ആഗ്രഹിച്ച് അവൾ തലയാട്ടി.കാറിന്റെ കീ തന്ന്
സജി : ദേ കൊച്ച് സമ്മതിച്ചു നീ വേഗം വീട്ടിൽ കൊണ്ടുപോയി
💬 Comments
View all comments