0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15.3K

അർജുന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കണോന്ന് വിചാരിച്ചതാ, പിന്നെ അവള് അതിന്റെ പേരിൽ തുടങ്ങും അതാ അയക്കാതിരുന്നത്

' ഓഹോ അപ്പൊ ഫേസ്ബുക്കിൽ കേറി തപ്പിയട്ടുണ്ട് വെറുതെയല്ല '

ഞാൻ : മം..

അഭിരാമി : നിങ്ങള് തമ്മിൽ ശെരിക്കും ഇഷ്ട്ടത്തിലാ?

ഞാൻ : ഏയ്‌..

അഭിരാമി : മം സൂക്ഷിച്ചിരുന്നോ അവളൊരു പ്രതേക ക്യാരക്റ്റർ ആണ്, കോളേജിൽ പഠിക്കുമ്പോ സാറിനെക്കേറി പ്രേമിച്ച മൊതലാ..

മനസ്സിൽ തോന്നിയ സംശയത്തിൽ

ഞാൻ : മിസ്സിന് വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

അഭിരാമി : എന്തേയ് വല്ലതും തോന്നിയോ?

ഞാൻ : അല്ല ഞാൻ ചോദിച്ചതാ

അഭിരാമി : വേറെ കുഴപ്പമെന്നു ചോദിച്ചാൽ...ആളൊരു പാവമാണ് പിന്നെ ഭയങ്കര വാശിയാണ് ഇഷ്ട്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ അവൾ എന്താ ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല

ഞാൻ : ആണോ?

അഭിരാമി : കോളേജിൽ സാറിന്റെ പുറകിൽ നടന്ന് സാറ് മൈൻഡ് ചെയ്യാതായപ്പോ ആള് ഡിപ്രെഷനായി പിന്നെ കുറച്ചു നാള് കോളേജിലേക്കൊന്നും വരാതായി, ആ.. പിന്നെ ഒരു കൊല്ലം മുന്നേ ഏതൊവൊരു കണ്ടക്ടറുമായി പ്രേമത്തിലായെന്നോ അയ്യാള് പറ്റിച്ചെന്നൊക്കെ പറഞ്ഞ് ഒരു കൈയബദ്ധം കാണിച്ചു

ഞാൻ : ഏ..

അഭിരാമി : വട്ട് അല്ലാതെന്ത് പറയാനാ, വീട്ടുകാർക്കെല്ലാം അവളെ ഭയങ്കര പേടിയാ, അവളുടെ ഒരു അങ്കിൾ ഉണ്ട് അവിടത്തെ സി ഐ പുള്ളിക്കാരൻ പോലും അവൾ പറയുന്നതിന്റെ അപ്പുറത്ത് പോവില്ല

അഭിരാമിയുടെ സംസാരം കേട്ട് എനിക്ക് പേടിയായി വേഗം മിസ്സിനെ വിളിക്കാമെന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ വൈകുന്നേരം മുഴുവൻ  കുത്തികളിച്ചതിനാൽ ഫോൺ ഓഫായി കിടക്കുന്നു അഭിരാമിയുടെ ഫോൺ

💬 Comments

View all comments