0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15.3K

മേടിച്ചു വിളിച്ചാൽ ഇനി അതിനു വേറെ കേൾക്കേണ്ടി വരും, ആ വീട്ടിൽ എത്തിയട്ടു വിളിക്കാം എന്ന് കരുതി അത് വിട്ടു, എന്റെ പരിഭ്രമം കണ്ട്

അഭിരാമി : എന്താ അർജുൻ?

ഞാൻ : ഏയ്‌ ഒന്നുല്ല

അഭിരാമി : നമുക്ക് എന്തെങ്കിലും കഴിച്ചാലോ? നല്ല വിശപ്പ്

ഞാൻ : മം..

അടുത്ത് കണ്ട ഹോട്ടലിൽ കയറി, അഭിരാമിയുടെ വേഷം കണ്ട് അവിടെ ഇരിക്കുന്നവരുടെ കണ്ണുകൾ അവളെ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു,ഭക്ഷണം കഴിക്കുംനേരം

ഞാൻ : എവിടെപ്പോയതായിരുന്നു അപ്പൊ?

അഭിരാമി : ഞാനോ.. ഒറ്റപ്പാലം

ഞാൻ : അവിടെയെന്താ?

അഭിരാമി : അവിടെയാ എന്റെ വീട്,  അച്ചനേയും അമ്മയേയും കണ്ടിട്ട് കുറച്ചു നാളായി അതുകൊണ്ട് ഇന്നലെ പാർട്ടി കഴിഞ്ഞു നേരെ അങ്ങോട്ട്‌ വിട്ടു

ഞാൻ : ഓ.. അപ്പൊ ഹസ്ബൻഡ് വന്നില്ലേ?

അഭിരാമി : ഇല്ലാ ആള്..

പറഞ്ഞു തീരുന്നതിന്ന് മുന്നേ അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു, സംസാരം കേട്ടപ്പോൾ ഹസ്ബൻഡ് ആണെന്ന് മനസ്സിലായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി ക്യാഷ് കൊടുത്ത് അവിടെത്തെ ലാൻഡ് ഫോണിൽ നിന്ന് മിസ്സിനെ വിളിച്ചു നോക്കി, ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല പുറത്തിറങ്ങി കാറിനടുത്ത് പോയി നിന്നു, ഹോട്ടലിൽ നിന്നും ഇറങ്ങി വന്ന

അഭിരാമി : ബില്ല് പേ ചെയ്തോ?

ഞാൻ : ആ..

അഭിരാമി : അതെന്ത് പണിയാ അർജുൻ ഞാനല്ലേ ഭക്ഷണം കഴിക്കാൻ വിളിച്ചത്, ഇന്നാ ക്യാഷ് പിടി

പൈസ നീട്ടി നിൽക്കുന്ന അഭിരാമിയോട്

ഞാൻ : ഏയ്‌ അത് സാരമില്ല അടുത്ത തവണ കൊടുത്താൽ മതി

അഭിരാമി : ഇനിയെപ്പോ? ഇത് പിടിക്കു

💬 Comments

View all comments