0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10K

എന്തായാലും വരുന്നിടത്തുവെച്ച് കാണാം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ച് വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് ഇറങ്ങി. ഹോസ്പിറ്റലിന്റെ മുന്നിൽ കിടക്കുന്ന പോലീസ് വണ്ടി കണ്ടതും അത്ര നേരം സംഭരിച്ചുവെച്ച ധൈര്യമെല്ലാം ചോർന്നു പോവാൻ തുടങ്ങി എൻക്വയറിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഐ സി യൂവിൽ ആണെന്ന് കേട്ടതും ഭയം വീണ്ടും ഇരട്ടിച്ചു, പതിയെ അങ്ങോട്ടേക്ക് നടന്നു ഐ സി യൂവിന്റെ മുന്നിൽ സങ്കടപ്പെട്ടിരിക്കുന്ന മിസ്സിന്റെ അച്ഛന്റെ തോളിൽ കരഞ്ഞു തളർന്നു കിടക്കുന്ന മിസ്സിന്റെ അമ്മയും അടുത്ത് മിസ്സിന്റെ ഫോണും പിടിച്ചിരിക്കുന്ന അങ്കിളും, എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്ന

ആനന്ദ് : അർജുനല്ലേ ?

ഞാൻ : അതെ സർ

ആനന്ദ് : മം വാ...

എന്നെയും കൂട്ടി അങ്കിൾ ഹോസ്പിറ്റലിന്റെ കാന്റീനിലേക്ക് നടന്നു, അവിടെ ഒരു ടേബിളിനു അടുത്ത് ഇരുന്ന്

ആനന്ദ് : ഇരിക്ക്

പേടിയോടെ ഞാൻ അവിടെ ഇരുന്നു, ഒന്നും ചോദിക്കാനുള്ള ധൈര്യം എനിക്ക് വന്നില്ല

ആനന്ദ് : ടീ

ഞാൻ : ആ..

വെയ്റ്ററോട് ചായ ഓർഡർ ചെയ്ത്

ആനന്ദ് : അർജുൻ അശ്വതിയുടെ സ്റ്റുഡന്റാണല്ലേ ?

ഞാൻ : ആ അതെ സർ

ആനന്ദ് : മം..

ഞാൻ : മിസ്സിന് എന്ത്.....

പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ വെയ്റ്റർ ചായ കൊണ്ടുവന്നു

ആനന്ദ് : കുടിക്ക്

വെട്ടാൻ കൊണ്ടുവന്ന പോത്തിന് അവസാനതുള്ളി വെള്ളം കൊടുക്കുന്നത് പോലെ ചായ എടുത്ത് ഒരു കവിൾ കുടിക്കുമ്പോ

ആനന്ദ് : അർജുൻ എന്താ ചോദിക്കാൻ വന്നത് ?

വേഗം

💬 Comments

View all comments