Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
: ആഹ്... വേദനിച്ചൂട്ടാ പട്ടി..
ഞാൻ : നന്നായി പോയി
ഓഫീസ് ചെയറിൽ പോയി ഇരുന്ന് ആകെ ഉള്ള ഒരു ഫോട്ടോ സൂം ചെയ്ത്
ഞാൻ : ഈ അതിർത്തി ലൈൻ എന്തിനാ ഇത്രയും വലുതാക്കി വരക്കുന്നത്?
ബാക്കിയുള്ള കോള കുടിച്ചു കൊണ്ട്
മയൂഷ : അതിർത്തി ലൈനോ?
ഫോട്ടോ കാണിച്ച് കൊടുത്തു കൊണ്ട്
ഞാൻ : ദേ ഇത്
മയൂഷ : ഓ അതോ, ചുമ്മാ എന്തേയ്?
ഞാൻ : അല്ല സാധാരണ എല്ലാരും ചെറുതാക്കി അല്ലെ തൊടുന്നത്, ചിലര് തൊടാറേയില്ല ആരും നോക്കില്ലെന്ന് വിചാരിച്ച്
മയൂഷ : എന്നെയാരും നോക്കണ്ട
ഞാൻ : ഓഹോ അതാണല്ലേ ഇത്രയും വലിയ ലൈൻ വരച്ചേക്കുന്നത് ആരും ക്രോസ്സ് ചെയ്യാതിരിക്കാൻ
മയൂഷ : ആ... അതെ പിടിച്ചില്ലേ
ഞാൻ : ഹമ്...പിടിച്ചു പിടിച്ചു ഞാൻ പിടിച്ചോളാം
മയൂഷ : എന്താ?
ഞാൻ : അല്ല ഞാൻ നോക്കിക്കോളാം
മയൂഷ : എന്ത് നോക്കിക്കോളാന്ന്?
ഞാൻ : ആരും ക്രോസ്സ് ചെയ്യാതെ
മയൂഷ : മം... എന്നാ ഞാൻ പോവാൻ നോക്കട്ടെ സമയം വൈകി
ഞാൻ : അല്ല കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ
മയൂഷ : എന്ത് കാര്യം?
ഞാൻ : ഷോപ്പിലെ കാര്യങ്ങൾ, രാവിലെ ഒൻപതു മണിക്ക് എത്തണം വൈകിട്ടു അഞ്ചു മണിക്ക് വീട്ടിൽ പോവാം, സാലറി ഇപ്പൊ പതിനായിരം രൂപ പിന്നെ ആളുടെ പെർഫോമൻസ് പോലെയിരിക്കും കൂട്ടണോ വേണ്ടയോന്ന് തീരുമാനിക്കാൻ പിന്നെ ഡെയിലി ബസ്സ് ഫെയർ കിട്ടും, ലീവ് എന്തെങ്കിലും വേണമ്മെന്നുണ്ടെങ്കിൽ എന്നെ നേരത്തെ വിളിച്ചു പറയണം
💬 Comments
View all comments